ജപമാല മാസത്തില്‍ ഇറ്റലിയിലെ തിന്തരിമാതാവിന്റെ സന്നിധിയില്‍ ഒരു സംഘം മലയാളിയുവജനങ്ങള്‍


പാത്തി: യുവജനങ്ങളിലൂടെ സമൂഹത്തിലേയ്ക്ക് എന്നാ ആശയത്താല്‍ പാത്തിയില്‍ ഒരു പറ്റം യുവജനങ്ങളിലൂടെ പ്രവര്‍ത്തനം ആരംഭിച്ച യൂത്ത് വിങ്ങ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ വിശ്വാസത്തോടെ തിന്തരി മാതാവിന്റെ സന്നിധിയിലേയ്ക്ക്. സെപ്റ്റംബര്‍ 13ന് പ്രവര്‍ത്തനം ആരംഭിച്ച ഈ ക്ലബ് ജാതിമതഭേദമന്യേ യുവജനങ്ങളെ ഏകീകരിച്ച് ശക്തമായ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തിയാണ് തുടങ്ങിയിരിക്കുന്നത്.

സമൂഹത്തില്‍ നല്ല ആശയങ്ങള്‍ക്ക് രൂപം കൊടുക്കുവാനും, അത് പ്രാബല്യത്തില്‍വരുത്താനുള്ള മുപ്പതോളം യുവജനങ്ങളുടെ തുടക്കം ഈ ജപമാല മാസത്തില്‍ തിന്തരി മാതാവിന്റെ ദേവാലയത്തിലേയ്ക്കുള്ള തീര്‍ത്ഥയാത്രയോടെയായിരുന്നു. പ്രവാസികള്‍ക്ക് ഒരു അനുഗ്രഹ യാത്രയായി സാന്‍ നിക്കോളാസ് ദേവാലയത്തിന്റെ അങ്കണത്തില്‍ നിന്നും തുടക്കം കുറിച്ച യാത്രയില്‍ എഴുപതോളം പേരുടെ സാന്നിധ്യമുണ്ടായിരുന്നു. യാത്രയിലുടനീളം ദൈവസാന്നിധ്യത്ത്തിന്റെ കുളിര്‍മ്മയില്‍ എല്ലാവരും ജപമാല പ്രാര്‍ഥനകള്‍ ചൊല്ലിയാണ് യാത്രയായത്. പ്രതികൂല കാലാവസ്ഥയെയും പോലും അതീജീവിച്ചാണ് സംഘം യാത്ര നടത്തിയത്.

തിന്തറി മാതാവിന്റെ സന്നിധിയില്‍ എത്തിച്ചേര്‍ന്ന സംഘം പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ലഘുഭക്ഷണം കഴിച്ചു. തുടര്‍ന്ന് വി. കുര്ബനയ്ക്കും, നേര്‍ച്ചകാഴ്ച്ചകള്‍ക്കും ശേഷം ത്തിന്തിരിമാതവിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു പത്ത്തിയിലേയ്ക്ക് മടക്കയാത്ര നടത്തി. സഹകരിച്ച എല്ലാവര്‍ക്കും യൊത് വിങ്ങ്‌സ് ക്ലബ് നന്ദി അറിയിച്ചു.