ഐഫോണ്‍ വാങ്ങിയാല്‍ ഒരു വര്‍ഷത്തെയ്ക്ക് ജിയോ സൌജന്യം

reliance-kc9g-62 കൊച്ചി : ആപ്പിള്‍ ഫോണ്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത!. നിങ്ങള്‍ വാങ്ങുന്ന പുതിയ ആപ്പിള്‍ ഐ ഫോണിന് ജിയോ ഡിജിറ്റല്‍ സേവനങ്ങള്‍ സൗജന്യം അതും ഒരുവര്‍ഷത്തേക്ക് . റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ നിന്നു വാങ്ങുന്ന ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6 s, 6 s പ്ലസ്, ഐഫോണ്‍ SE തുടങ്ങിയവയക്ക് 12 മാസം 18,000 രൂപയിലധികം വരുന്ന ജിയോ ഡിജിറ്റല്‍ സേവനങ്ങള്‍ സൗജന്യമായി ലഭിക്കുന്നത്. ജിയോയില്‍ 300ലധികം ലൈവ് ചാനലുകള്‍ കാണാനാകും. ഏറ്റവും നിലവാരമുള്ള വോയിസ് കോളിങ്, വീഡിയോ, ഇന്ത്യയിലെവിടെയും ലഭ്യമാകുന്ന ഇന്റര്‍നെറ്റ്, ഫോര്‍ ജി സൗകര്യം തുടങ്ങിയവയും ഐഫോണ്‍ജിയോ കോമ്പിനേഷനിലൂടെ ലഭ്യമാകുമെന്ന് ജിയോ പ്രസിഡന്റ് മാത്യു ഉമ്മന്‍ അറിയിച്ചു. വീടുകളിലെത്തി ജിയോ സിം ഐഫോണില്‍ ആക്ടിവേറ്റ് ആക്കുന്ന സംവിധാനം, ജിയോ സ്റ്റോറുകളില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സിം ആക്ടിവേഷന് പ്രത്യേക പരിഗണന തുടങ്ങിയവ ലഭ്യമാക്കുന്നുണ്ട്.