കേരളത്തില്‍ നാളെ ഹര്‍ത്താല്‍
തിരുവനന്തപുരം : ബി.ജെ.പി പ്രവർത്തകന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബി.ജെ.പി ഹർത്താൽ.കണ്ണൂര്‍ പിണറായിയിലെ രമിത്താണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് രമിത്തിന്റെ കൊലയെന്നാണ് റിപ്പോര്‍ട്ട്.രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.പാൽ, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. രമിത്തിന്‍റെ പിതാവ് ഉത്തമനും എട്ടുവർഷം മുമ്പ് രാഷ്ട്രീയ സംഘട്ടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
തിങ്കളാഴ്ച പാതിരിയാട് വാളാങ്കിച്ചാലില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാല്‍ മോഹനന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍െറ പ്രതികാരമായുള്ള കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. സംഭവ സ്ഥാലത്ത് കനത്ത പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് സമീപമാണ് സംഭവം.