ജയരാജന്‍റെ ഒരു ബന്ധുകൂടി ജോലി രാജിവെച്ചു
കണ്ണൂർ : വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജെൻറ ഒരു ബന്ധുകൂടി സ്ഥാനം രാജിവച്ചു. ജയരാജെൻറ ബന്ധുവും കേരള ക്ലേയ്സ് ആൻറ് സെറാമിക്സ് ജനറൽ മാനേജരുമായ ദീപ്തി നിഷാദ് ആണ് ഇത്തവണ രാജിവെച്ചത് . രാജിക്കത്ത് ക്ലേയ്സ് ആൻറ് സെറാമിക്സ് ചെയർമാന് നാളെ കൈമാറും. ഇ.പി ജയരാജെൻറ ജേഷ്ഠെൻറ മകെൻറ ഭാര്യയാണ് ദീപ്തി നിഷാദ് . ദീപ്തി നിഷാദിനെ നിയമിച്ചത് മുതൽ തന്നെ പാർട്ടിക്കുള്ളിൽ വൻ എതിർപ്പുകൾ ഉണ്ടായിരുന്നു. പാപ്പിനശ്ശേരി ലോക്കൽ കമ്മിറ്റിയും മൊറാഴ ഏരിയാ കമ്മിറ്റിയും സംസ്ഥാന നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു. നിയമന വിവാദത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും കേന്ദ്രകമ്മിറ്റിയും ശക്തമായ നിലപാടെടുത്തതിനു പിന്നാലെയാണ് ദീപ്തിയുടെ രാജി പ്രഖ്യാപനം.
പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രി ബന്ധുക്കളെ നിയമിച്ചതിന് പുറമേ ഗവൺമെൻറ് പ്ലീഡർമാരായി പാർട്ടി നേതാക്കളുടെ ആശ്രിതരെ വ്യാപകമായി നിയമിച്ചതും വിവാദമായിരിക്കുകയാണ്. ആദ്യം നിയമനത്തെ ന്യായീകരിക്കുകയും പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരുടെ നിയമനം റദ്ദാക്കുകയുമായിരുന്നു. അതേസമയം അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിജിലന്‍സ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ട്.