യൂറോപ്യന്‍ ഫുഡ്ബോളിന് ഡിസംബര്‍ നാലിന് കൊടിയേറും

european-classico
നൗക്യാമ്പ്: യൂറോപ്യന്‍ ഫുട്ബോളിലെ ഈ സീസണിലെ ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള ആദ്യ എല്‍ ക്ലാസിക്കോ ഡിസംബര്‍ നാലിന് നടക്കും. ബാഴ്സലോണയുടെ തട്ടകമായ നൗക്യാമ്പിലാണ് സീസണിലെ ആദ്യ പോരാട്ടം.ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ തെബാസാണ് മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം രാത്രി 9:30നാണ് മത്സരം ആരംഭിക്കുന്നത്.

ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള വീറും വാശിയും നിറഞ്ഞ ഈ പോരാട്ടത്തിന് പിന്നിലൊരു കഥയുണ്ട്.സ്പെയിനിലെ സമ്പന്നമായ രണ്ടു പ്രമുഖ നഗരങ്ങളാണ് മാഡ്രിഡും ബാഴ്സലോണയും. 1899ല്‍ ബാഴ്സലോണയും 1902ല്‍ മാഡ്രിഡും തങ്ങളുടെ ഫുട്ബാള്‍ ക്ലബുള്‍ക്ക് രൂപം നല്‍കി. സാമൂഹ്യ പശ്ചാത്തലവും രാഷ്ട്രീയ ഘടകങ്ങളും രണ്ടു ക്ലബുകളുടെയും വീറും വാശിയും വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമായി. കാറ്റലോനിയ ദേശീയ വാദമാണ് അതിന്റെ അടിസ്ഥാനം. കാറ്റലന്‍ ഭാഷയും സാംസ്‌കാരിക അഖണ്ഡതയും പേറുന്ന മേഖലക്ക് കൂടുതല്‍ സ്വയംഭരണം അനുവദിക്കണമെന്ന വാദം സ്പെയിനിലെ കാലങ്ങളായി പിടിച്ചുലക്കുന്ന വിഷയമാണ്.ആദ്യ റിപ്പബ്ലിക്കിന്റെ കാലത്ത് സ്പെയിനില്‍ ഫെഡറല്‍ ഭരണ സംവിധാനം കൊണ്ടുവരാന്‍ ശ്രമിച്ച് പരാജയപ്പെട്ട രാഷ്ട്രീയവാദം കൂടിയാണത്. ബാഴ്സലോണ കാറ്റലന്‍ ദേശീയതയെയും റയല്‍ മാഡ്രിഡ് സ്പാനിഷ് ദേശീയതയുടെയും പ്രതീകമാണ്.

കാല്‍പ്പന്ത് കളിക്കൊപ്പം സാമുഹ്യ, രാഷ്ട്രീയ വിചാരങ്ങളുടെ ഏറ്റുമുട്ടലായി കൂടിയാണ് ആരാധകര്‍ ബാഴ്സ-റയല്‍ മത്സരത്തെ കാണുന്നത്. ഇന്ത്യയിലെ കശ്മീര്‍ വിഷയം പോലെയോ, ഇന്ത്യപാക് ക്രിക്കറ്റ് മത്സരം പോലെയോ ആണ് ഈ ഫുഡ്ബോള്‍ ടീമുകളുടെയും പോരാട്ട മത്സരം.