ചരിത്രംകുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീഡനില്‍; ഇത് പതിനേഴാം വിദേശ അപ്പസ്‌തോലിക പര്യടനം

pope-francis
സ്റ്റോക്‌ഹോം: 500 വര്‍ഷം മുമ്പ് റോമന്‍ കത്തോലിക്ക സഭയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ മാര്‍ട്ടിന്‍ ലൂഥര്‍ നടത്തിയ നവീകരണ പ്രക്ഷോഭത്തിന്റെ വാര്‍ഷികാഘോഷത്തിന് തുടക്കംകുറിക്കാന്‍ പോപ് ഫ്രാന്‍സിസ് സ്വീഡനിലത്തെി. ദക്ഷിണ നഗരമായ ലൂണ്ടില്‍ തുടങ്ങിയ വാര്‍ഷികാഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ലൂതറന്‍ നവീകരണത്തിന്റെ അഞ്ഞൂറാം വാര്‍ഷികാനുസ്മരണത്തില്‍ പങ്കുചേരുകയാണ് പാപ്പായുടെ ഈ യാത്രയുടെ മുഖ്യലക്ഷ്യം. അങ്ങനെ ലൂതറന്‍ കത്തോലിക്കാസഭകളുടെ അനുരഞ്ജന യാത്രയില്‍ ഒരു നാഴികക്കല്ലും ഒരു ചരിത്രസംഭവുമായി പരിണമിക്കും പാപ്പായുട*!*!*!െ ഈ സന്ദര്‍ശനം. സ്വീഡനിലെ മല്‍മാ ല്ണ്ട് എന്നീ പട്ടണങ്ങളാണ് സന്ദര്‍ശനവേദികള്‍.

സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളര്‍പ്പിന്റെ ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ മാര്‍പാപ്പ എത്തിയെന്നത് സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം നല്‍കുന്നു. 500 വര്‍ഷത്തെ പിളര്‍പ്പിനുശേഷം, 1965ല്‍ സമാപിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു പിന്നാലെയാണ് ഇരു സഭകളും തമ്മിലെ ചര്‍ച്ച ആരംഭിച്ചത്. ഈ ചര്‍ച്ചയുടെ അമ്പതാം വാര്‍ഷികാഘോഷവും തുടങ്ങാനിരിക്കെയാണ് സഭാപ്രഥമന്റെ സന്ദര്‍ശനം.

മാര്‍ട്ടിന്‍ ലൂഥറിന്റെ പിന്മുറക്കാരായ പ്രൊട്ടസ്റ്റന്റുകള്‍ ഭൂരിപക്ഷമായ സ്വീഡനില്‍ ഇന്ന് അവരുടെ ജനസംഖ്യ കുറഞ്ഞുവരുകയാണ്. കുടിയേറ്റത്തിലൂടെ കത്തോലിക്ക വിഭാഗം ജനസംഖ്യയില്‍ വര്‍ധിക്കുന്നുമുണ്ട്. പരിപാടിയില്‍ സംബന്ധിച്ചതുവഴി മാര്‍ട്ടിന്‍ ലൂഥറിന്റെ കല്‍പനകളെ അംഗീകരിച്ചെന്ന് അര്‍ഥമാക്കുന്നില്‌ളെന്നും, പിളര്‍പ്പിലേക്ക് നയിച്ച സംഭവങ്ങളെ ആദരപുരസ്സരം സ്മരിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും വത്തിക്കാന്‍ അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങുക.

സ്വീഡനിലെ ഏക കത്തോലിക്ക രൂപത സ്വീഡന്റെ തലസ്ഥാനപട്ടണമായ സ്റ്റോക്‌ഹോം ആണ്. 4 ലക്ഷത്തി അമ്പതിനായിരം ചതുരശ്രകിലോമീറ്റര്‍ വസ്തൃതിയുള്ള ഈ രൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന 97 ലക്ഷത്തി അമ്പതിനായിരത്തോളം പേരില്‍ കത്തോലിക്കര്‍ 1 ലക്ഷത്തി പതിനായിരത്തോളം മാത്രമാണ്. ഈ രുപതയുടെ കീഴില്‍ 44 ഇടവകകളും 13 പ്രേഷിതകേന്ദ്രങ്ങളുമുണ്ട്. 40 ലേറെ രൂപതാവൈദികരും 85 സന്ന്യസ്തവൈദികരും നൂറിലേറെ സന്യസ്തസഹോദരരും 170 ഓളം സന്ന്യാസിനികളും സ്റ്റോക്‌ഹോം രൂപതയുടെ മെത്രാനായ ആന്റേഴ്‌സ് അര്‍ബോറേലിയുസിനെ അജപാലനശുശ്രൂഷയില്‍ സഹായിക്കുന്നു. ഈ രൂപതയുടെ കീഴില്‍ 13 വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനനിരതമാണ്. 2 ഉപവിപ്രവര്‍ത്തന കേന്ദ്രങ്ങളും സ്റ്റോക്‌ഹോം രൂപതയ്ക്കുണ്ട്. സ്വീഡനില്‍ ഒരു മെത്രാന്‍ മാത്രമുള്ളതിനാല്‍ മെത്രാന്‍ സംഘമില്ല.
സ്‌കാന്റിനേവിയന്‍ നാടുകളായ ഡെന്‍മാര്‍ക്ക്, നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്റ്, ഐസ്ലാന്റ് എന്നീ നാടുകള്‍ക്കെല്ലാംകൂടിയുള്ള ഏക മെത്രാന്‍ സംഘത്തില്‍ അംഗമാണ് സ്റ്റോക്‌ഹോം രൂപതയുടെ ഭരണസാരഥി ബിഷപ്പ് ആന്റേഴ്‌സ് അര്‍ബോറേലിയുസ്.