ജോ മാത്യു കൊച്ചുചിറ (37) നിര്യാതനായി
കോട്ടയം/വിയന്ന: കൊച്ചുചിറ മാത്യു, ഏലിയാമ്മ ദമ്പതിമാരുടെ പുത്രന്‍ ജോ മാത്യു (37) നിര്യാതനായി. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ജനുവരി 2ന് ഉച്ചകഴിഞ്ഞു 3.15നായിരുന്നു (ഇന്ത്യന്‍ സമയം) അന്ത്യം. സംസ്‌കാരം കോട്ടയം കുമരകം നവ നസ്രത്ത് ദേവാലയത്തില്‍ നടക്കും.
വിയന്നയിലുള്ള ഫാ. തോമസ് കൊച്ചുചിറ, ഫാ. ജോസഫ് കൊച്ചുചിറ (ആന്ധ്രാപ്രദേശ്), ഫാ. ജോണ്‍ കൊച്ചുചിറ (ബീഹാര്‍), മേരി ജോസഫ് മന്നതാനിക്കല്‍ എന്നിവരുടെ സഹോദരപുത്രനാണ് പരേതനായ ജോ മാത്യു.
സഹോദരങ്ങള്‍: ജിജി ജെറി, ജയ്‌മോന്‍, ജിജോ