അമ്മമാര്‍ ദേവാലയത്തില്‍ മുലയൂട്ടാന്‍ മടിക്കേണ്ടതില്ല: മാര്‍പ്പാപ്പ


റോം: അമ്മമാര്‍ മുലയൂട്ടാന്‍ മടിക്കേണ്ടതില്ലന്നു മാര്‍പാപ്പ. ഞായറാഴ്ച സിസ്‌റ്റൈന്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇങ്ങനെ പ്രതികരിച്ചത്. വി. കുര്‍ബാന മദ്ധ്യേ 15 ആണ്‍കുട്ടികളെയും 13 പെണ്‍കുട്ടികളെയും മാര്‍പ്പാപ്പ സ്‌നാനപ്പെടുത്തി.

കുര്‍ബാന അല്പം ദൈര്‍ഘ്യമുള്ളതാണ്. കുഞ്ഞുങ്ങള്‍ കരയുന്നെങ്കില്‍ അത് വിശപ്പ് കൊണ്ടാണ്. അത് അങ്ങനെയാണ്. മദര്‍ മേരി ഉണ്ണിയേശുവിനെ പരിചരിച്ചതുപോലെ നിങ്ങള്‍ അമ്മമാര്‍ ഭയം കൂടാതെ കുഞ്ഞുങ്ങളെ ദേവാലയത്തില്‍ തന്നെയിരുത്തി മുലയൂട്ടുക, അദ്ദേഹം നിഷ്‌കര്‍ഷിച്ചു. പൊതു സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ളിടങ്ങളില്‍ അമ്മമാര്‍ മുലയൂട്ടുന്നതുകൊണ്ട് തെറ്റില്ലെന്ന് മുമ്പും വാദിച്ചട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.

മാര്‍പാപ്പയുടെ പ്രസ്താവന എങ്ങനെ മനസിലാക്കിയാലും മുലയൂട്ടല്‍ സമുചിതമായ പോഷകാഹാരമാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ വര്‍ധിപ്പിക്കാന്‍നും പ്രസവാനന്തരം ഉണ്ടാകുന്ന ശരീരഭാരം നഷ്ടപ്പെടുത്താന്‍ അമ്മമാരെയും മുലയൂട്ടല്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതേസമയം ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍, പ്രത്യേകിച്ച് പൊതുസ്ഥലങ്ങളില്‍, അമ്മമാര്‍ മുലയൂട്ടുന്നത് പരക്കെ നിരുത്സാഹപ്പെടുത്തുകയാണ്.