ആരൂരിലെ പൂക്കാരി (ചെറുകഥ)
ലക്ഷ്മി പെഹ്ചാന്‍
അവളുടെ ആഗ്രഹമായിരുന്നു ആള്‍തെരക്കുള്ള വീഥിയിലൂടെ അപരിചിതയായി നടക്കാന്‍, ഇഷ്ടവസ്ത്രമണിഞ്ഞവള്‍ ആ രാത്രിയില്‍ സൗത്ത് റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി ഇരുള്‍ വീണുതുടങ്ങിയിരിക്കുന്നു അസ്തമയസൂര്യനേക്കാള്‍ താന്‍ സുന്ദരീയായിരിക്കുന്നു എന്നവള്‍ക്കുതോന്നി. കൊച്ചീക്കായലിനരികെ മറൈന്‍ ഡ്രൈവിലൂടെ അവള്‍ നടന്നൂ പ്ലസ് ടൂ വിദ്യാര്‍തഥിയായ ഒരു ചെറുക്കനു തോന്നിയ പിരാന്തല്ല ഇത്, താനുമൊരു പെണ്ണാണു അവള്‍ മനസ്സില്‍ പിറുപിറുത്തു. ഇരുളില്‍ ഒരാള്‍ അവളെ കടന്നുപിടിച്ചതു പെട്ടന്നായിരുന്നു വായ പൊത്തിപ്പിടിച്ച് അയാള്‍ അവളെ വാഹനത്തിലേറ്റി, പിന്നെ കൈകാലുകള്‍ ബന്ധിക്കപ്പെടുന്നത് അവള്‍ അറിഞ്ഞു പിന്നാലെ ബോധം മറഞ്ഞു, ആ വാഹനം കൊച്ചിയുടെ തിരക്കുകളിലെവിടെയ്‌ക്കോ നീങ്ങുകയാണ്, മണിക്കൂറുകളുടെ മയക്കത്തിനു ശേഷം അവള്‍ കണ്‍തുറക്കുമ്പോള്‍ കാണുന്നത് വണ്ടിയുടെ ഗ്ലാസിലൂടെ നേര്യമംഗലം പാലം ആണ്, ഇത് അവളുടെ നാടാണ് ഇടുക്കി ചേലച്ചുവടുനിന്നും തിരിഞ്ഞു ആ വാഹനം വെണ്‍മണി എന്ന ഗ്രാമത്തിലേക്ക് പ്രവേശിച്ചു വഴിയുടെ ഇരുവശങ്ങളിലും കാവിക്കൊടികള്‍ പറക്കുന്നു. ഇത് മെക്‌സിക്കയോ ക്യൂബയോ ബൊളിവിയയോ അര്‍ജന്റ്റീനയോ അല്ല പെണ്ണുങ്ങളെ പിന്‍പണിക്കാരാക്കുന്ന കാപാലിക ആണ്‍വര്‍ഗ്ഗത്തിന്റ്റെ മഹാഭാരതം, കാവിപുതച്ച ഒരു കെട്ടിടത്തിനു മുന്നില്‍ ആ വാഹനം നിന്നു. ഡോര്‍ പാതിതുറന്നപ്പോള്‍ അമ്മ ഓടിവരുന്നതുകണ്ടു ഒരു വാരിപ്പുണരല്‍ പ്രതീക്ഷിച്ച അവളുടെ മുഖത്തു കാര്‍ക്കിച്ചു തുപ്പീ ആ മാതാവ് പറഞ്ഞു’കുടുംബത്തിന്റ്റെ മാനം കളയാനുണ്ടായ രണ്ടും കെട്ട അറവാണി’ ,
പെട്ടന്നവള്‍ ഞെട്ടിയെഴുന്നേറ്റു കണ്ടെതെല്ലാം സ്വപ്നമാണ് ഒരു നല്ല പെണ്ണായീ ജീവിക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു പഠിച്ചു വലുതായി നല്ല ജോലിവാങ്ങീ വീട്ടുകാരുടെ കൂടെ, പൂര്‍ണ്ണ സ്ത്രീയായി ജീവിക്കാന്‍ പക്ഷേ അന്നത്തെ രാത്രിയില്‍ എല്ലാം അവസാനിച്ചിരുന്നു ശരീരത്തില്‍ മുറിവുകളുമായി അവിടെനിന്നും രക്ഷപെട്ട അവള്‍ ഒരു ലോറിക്കാരന്റ്റെ സഹായത്താല്‍ സേലത്തെത്തി. ഇന്നവള്‍ ആരൂരിലെ ലോറിത്താവളത്തിലെ പൂക്കാരി എന്ന പേരിലറിയുന്ന ഒരു വേശ്യയാണ്. മുറിച്ചുമാറ്റിയ ലിംഗത്തിന്റ്റെ സ്ഥാനത്ത് വലിച്ചു കെട്ടിയ പാവാടച്ചരടിപ്പോള്‍ അവളുമായ് ഇണങ്ങിച്ചേര്‍ന്നു. മുഷിഞ്ഞ ബ്ലൗസിനുള്ളില്‍ കാര്യം കുഴിഞ്ഞുപോയവന്‍ തിരുകിവെച്ചിട്ടു പോയ നൂറുരൂപ നോട്ട് എടുത്തവള്‍ ഭക്ഷണം വാങ്ങി. ബാലന്‍സ് കിട്ടിയ 20 രൂപ നോട്ടിലെ ഗാന്ധി അവളെ നോക്കിച്ചിരിച്ചു.