താമസസൗകര്യം തരാം കൈവെടിയില്ലെന്ന് മന്ത്രി കെടി ജലീല്‍; മെട്രോ ജീവനക്കാരായ ഭിന്നലിംഗക്കാര്‍ക്കാശ്വാസം
കൊച്ചി മെട്രോയിലെ ഭിന്നലിംഗ ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. ഇതപ സംബന്ധിച്ച് കെ.എം.ആര്‍.എല്‍. എം.ഡി. താമസ സൗകര്യം ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ഉറപ്പുവരുത്താന്‍ കുടുംബശ്രീയ്ക്ക് ചുമതല നല്‍കിയെന്നും കെ.ടി ജലീല്‍ പറഞ്ഞു.
കൊച്ചി കാക്കനാട്ട് കന്യാസ്ത്രീകളുടെ മേല്‍ നോട്ടത്തിലുള്ള ഹോസ്റ്റലില്‍ ഇവര്‍ക്ക് താമസം സൗകര്യം ഒരുക്കുന്നതിനെക്കുറിച്ചാണ് കെ.എം.ആര്‍.എല്‍. ആലോചിക്കുന്നത്. ഇവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കെ.എ.ംആര്‍.എല്‍. അറിയിച്ചു.
സാമൂഹികമായ അവഗണനയെ തുടര്‍ന്നും താമസ സൗകര്യമില്ലാത്തതിനാലും ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ മെട്രോയിലെ ജോലി ഉപേക്ഷിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് വിഷയത്തില്‍ മന്ത്രി ഇടപെട്ടത്. ആദ്യഘട്ടത്തില്‍ 23 ഭിന്നലിംഗക്കാരെയാണ് മെട്രോയില്‍ ജോലിയില്‍ തെരഞ്ഞെടുത്തത്. ഇതില്‍ 12 പേര്‍മാത്രമാണ് സ്ഥിരമായി ജോലിക്കെത്തുന്നത്.