പ്രണയനൈരാശ്യം യുവനടി ഫ്ലാറ്റില്‍ തൂങ്ങിമരിച്ചു
കൊല്‍ക്കത്ത : യുവ ബംഗാളി നടി ബിതസ്ത സാഹയാണ് തന്റെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചത്. 28 വയസായിരുന്നു.കസ്ബ ഏരിയയിലെ ഫ്‌ലാറ്റില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ബിതാസ്തയുടെ മൃതദേഹം. കൈകളിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്ന മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രണയ നൈരാശ്യമാകാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാകുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. പ്രണയനൈരാശ്യം സംബന്ധിച്ച് ഏതാനും ദിവസം മുമ്പ് ബിതാസ്ത ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് ഈ സംശയത്തിന് ഇടയാക്കിയത്.’എന്റെ ആശങ്ക നിങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാവില്ല. എനിക്ക് വേദനിച്ചാലും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താണ്. എന്റെ തെറ്റ് എന്താണെന്ന് പറയൂ… മനസ്സിലുള്ള കാര്യങ്ങള്‍ എനിക്ക് പറയാനാവില്ല. പറ്റുമെങ്കില്‍ അതെന്റെ ഹൃദയത്തില്‍ നിന്ന് വായിച്ചെടുക്കൂ… ഇങ്ങനെയൊക്കെയായിരുന്നു ബിതസ്തയുടെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്. ബിതാസ്തയെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്താല്‍ വാതില്‍ തകര്‍ത്താണ് സുഹൃത്തുക്കള്‍ വീടിനുള്ളില്‍ കടന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ബിതാസ്തയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.