കാശ്മീരില്‍ ഏറ്റുമുട്ടല്‍ ; നാല് തീവ്രവാദികളും മൂന്ന് സൈനികരും കൊല്ലപ്പെട്ടു

ശ്രീനഗര്‍ : കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും നാലു തീവ്രവാദികളും കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളാണ് കൊല്ലപ്പെട്ടത് . തീവ്രവാദികൾ ഒളിച്ചിരിക്കുന്ന കേന്ദ്രത്തിനെതിരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കുല്‍ഗാം ജില്ലയിലെ യാരിപ്പോറയിലെ വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യവും പോലീസും സംയുക്തമായി ശനിയാഴ്ച രാത്രി തിരച്ചില്‍ ആരംഭിച്ചത്.