അശ്ലീല വീഡിയോകള്‍ തടയുവാന്‍ ആകുമോ എന്ന് ഗൂഗിളിനോട് കോടതിയുടെ ചോദ്യം

അശ്ലീല വീഡിയോകള്‍ തടയുവാന്‍ കഴിയുമോ എന്ന് ഗൂഗിളിനോട് സുപ്രീംകോടതി. ജഡ്ജിമാരായ എം.ബി. ലോകൂര്‍, യു.യു. ലളിത് എന്നിവരാണ് അശ്ലീല വീഡിയോകള്‍ അപ്പ് ലോഡ് ചെയ്യുന്നത് തടയുവാന്‍ കഴിയുമോ എന്ന് ഗൂഗിളിനോട് ചോദിച്ചത്. അതിനു ഉദാഹരണമായി കേരളത്തില്‍  കാറിനുള്ളില്‍ നടിയെ ആക്രമിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും കോടതി  ചൂണ്ടിക്കാട്ടുകയും  ചെയ്തു. അശ്ലീലവീഡിയോകള്‍ തടയുന്നതില്‍ നിരുപാധികം സഹകരിക്കാന്‍ ഗൂഗിള്‍ ഇന്ത്യ തയ്യാറാണെന്ന് അവരുടെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി അറിയിച്ചു.  ഏതെങ്കിലും വെബ്‌സൈറ്റില്‍ ഇത്തരം സംഭവങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അറിയിച്ചാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍നിന്നോ  വിവരം ലഭിച്ചാല്‍ 36 മണിക്കൂറിനകം തടയാം. എന്നാല്‍, ആരും വിവരമറിയിച്ചില്ലെങ്കില്‍ സ്വമേധയാ നടപടിയെടുക്കാനാകുമോയെന്ന് കോടതി ചോദിച്ചപ്പോള്‍  ഇല്ലെന്നായിരുന്നു ഗൂഗിളിന്റെ മറുപടി. സ്വന്തം നിലയ്ക്ക് അവ കണ്ടെത്താന്‍ സാധിക്കില്ല. നിയമപരമായി അതിന് തങ്ങള്‍ക്ക് ബാധ്യതയുമില്ല.