നടിയുടെ കാര്യത്തില്‍ വീണ്ടും ഭാഗ്യലക്ഷ്മി ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍


തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ ശക്തനായ ഒരാളുണ്ടെന്നാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇയാളുടെ പേര് അവര്‍ വ്യക്തമാക്കിയിട്ടില്ല. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാഗ്യലക്ഷ്മിയുടെഇങ്ങനെ പറഞ്ഞത്.

ആക്രമണത്തിനിരയായ നടിയെ താന്‍ സന്ദര്‍ശിച്ചിരുന്നു. അസമാന ധൈര്യത്തോടെയാണ് നടി പ്രതികരിച്ചത്. അമ്മയും സഹോദരനും പിന്തുണ നല്‍കുന്നുണ്ട്. എന്തും നേരിടാമെന്ന ധൈര്യത്തോടെയാണ് നടിയും കുടുംബവും നില്‍ക്കുന്നത്. എന്നാല്‍ കേസ് ദുര്‍ബലമാകുമോ എന്ന ആശങ്ക അവര്‍ക്കുണ്ടായിരുന്നു. കേസില്‍ ഗുഢാലോചന നടന്നിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അവരെ തളര്‍ത്തിയതായും ഭാഗ്യലക്ഷ്മി പറഞ്ഞു.