നടിയെ ആക്രമിച്ച പ്രതിയെ മുഖ്യമന്ത്രിക്ക് അറിയാം എന്ന് വി.മുര‍ളീധരൻ

തിരുവനന്തപുരം :  സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെ മുഖ്യമന്ത്രിക്ക് അറിയാം എന്ന് ബി ജെ പി നേതാവ്  വി.മുര‍ളീധരൻ . ഇപ്പോൾ നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണെന്ന്  കുറ്റപ്പെടുത്തിയ  മുരളീധരന്‍  യഥാർഥ പ്രതി ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് കേസിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും പറഞ്ഞു. കൂടാതെ  അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപിക്കുകയോ കോടതി നിരീക്ഷണത്തിൽ നടത്തുകയോ വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.