മകളുടെ ആഢംബര വിവാഹം: ഗീതാ ഗോപി എംഎല്‍എയ്ക്ക് പാര്‍ട്ടി താക്കീത്‌

തൃശ്ശൂര്‍: ആഡംബരമായി മകളുടെ വിവാഹം നടത്തിയ ഗീതാ ഗോപി എം.എല്‍.എയ്‌ക്കെതിരെ സി.പി.ഐ. ഗീതാ ഗോപിയെ സി.പി.ഐ. തൃശ്ശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് താക്കീത് ചെയ്തു. എം.എല്‍.എയുടെ നടപടി പാര്‍ട്ടി നിലപാടിനും പെരുമാറ്റച്ചട്ടത്തിനും വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് നടപടി.

നേരത്തെ എം.എല്‍എയുടെ മകളുടെ ആഢംബരവിവാഹത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഗീതാ ഗോപി സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജിന് വിശദീകരണം നല്‍കിയിരുന്നു. വിവാഹക്കാര്യത്തില്‍ തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് എംഎല്‍എ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ സ്വീകരിച്ചത്.