പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ല; കര്‍ശന നടപടിയെന്ന് പ്രധാന മന്ത്രി
പശു സംരക്ഷണത്തിന്റെ പേരില്‍ അതിക്രമം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇതു സംബന്ധിച്ച് പരാമര്‍ശം നടത്തിയത്.
പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. രാജ്യതാത്പര്യത്തിന് എതിരാണ് ഇത്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
രാജ്യത്ത് പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമത്തിനെതിരേയാണ് നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി രംഗത്തെത്തിയത്. നേരത്തെ വിഷയത്തില്‍ പ്രധാന മന്ത്രി എടുക്കുന്ന മൗനം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഗോ സംരക്ഷകര്‍ക്ക് പ്രധാന മന്ത്രിയും സംഘവും മൗനാനുവാദം നല്‍കുകയാണ് എന്ന തരത്തിലായിരുന്നു പ്രതിപക്ഷപാര്‍ട്ടികള്‍ പ്രചരണം നടത്തിയിരുന്നത്.