സിനിമയില്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് കാറിനുള്ളില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; പ്രമുഖ സംവിധായകനും നടനും ഒളിവില്‍
തെലുങ്കാന : സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഓടുന്ന കാറില്‍ പ്രമുഖ സംവിധായകനും നടനും ചേര്‍ന്ന് പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു. കന്നട സിനിമാ താരം ശ്രുജനും തെലുങ്ക് സംവിധായകന്‍ ചലപതിയും ചേര്‍ന്ന് കാറില്‍ തന്നെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു എന്നാണ് 24 കാരിയായ യുവതിയുടെ പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തു. ശ്രുജനെ നായകനാക്കി ചലപതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടിയ്ക്ക് ഒരു വേഷം വാഗ്ദാനം നല്‍കിയിരുന്നു. ഷൂട്ടിങ് ആവശ്യത്തിനായി ഹൈദരാബാദില്‍ നിന്ന് ഭീമവരത്ത് എത്താന്‍ പെണ്‍കുട്ടിയ്ക്ക് നിര്‍ദ്ദേശം നല്‍കി.
തുടര്‍ന്ന്‍ യുവതിയുമായി കാറില്‍ യാത്രചെയ്ത ഇരുവരും കാറിനുള്ളില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാതിരിക്കാന്‍ വേണ്ടി കാര്‍ വളരെ വേഗത്തിലാണ് ഓടിച്ചത് എന്നും യുവതി പറയുന്നു. ഇതിനിടയില്‍ കാര്‍ ഒരു ലോറിയില്‍ ഇടിച്ചു നിര്‍ത്തിയപ്പോള്‍ യുവതി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. പെട്ടന്ന് തന്നെ കൂട്ടുകാരെ വിളിച്ച് വിവരം പറയുകയും, സ്ഥലം അറിയിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്. നടന്‍ ഇപ്പോള്‍ ഒളിവിലാണ് എന്ന് പോലീസ് പറയുന്നു.