സൌദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു ; ഒരാളുടെ നില ഗുരുതരം
മക്കൂവ : സൌദി അറേബ്യയിലെ അല്‍ബഹക്ക് സമീപം മക്കൂവയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം അമരവിള താന്നീമൂട് ഫിറോസ് മന്‍സില്‍ ഷഫീഖ് പീര്‍ മുഹമ്മദ്(30), പരപ്പനങ്ങാടി ഉള്ളണം ചാളക്കാപറമ്പ് സിറാജുദ്ദീന്(30) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി അനീഷ്(32) അല്‍ബഹ കിംങ് ഫഹദ് ആസ്പത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ പൊട്ടിവീണ ഇലക്ട്രിക് ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് ഇരുവരും തല്‍ക്ഷണം മരിച്ചത്. കമ്പനി ആവശ്യാര്‍ത്ഥം ജിസാനിലേക്ക് പോകുകയായിരുന്നു. മൂവരും മക്കുവയിലുള്ള മിററല്‍ അറബിയ കമ്പനിയിലെ ജീവനക്കാരാണ്. അഞ്ച് വര്‍ഷമായി ഇവര്‍ മക്കുവയില് ജോലിചെയ്തുവരികയായിരുന്നു.