സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്ന് മന്ത്രി

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സ്‌പോട്ട് അഡ്മിഷനിലെ പാകപ്പിഴകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരും കോഴ നല്‍കി പ്രവേശനം നേടരുത്. അങ്ങനെയുള്ള പ്രവേശനങ്ങള്‍ക്ക് നിയമസാധുതയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കെ.എം.സി.ടി. മെഡിക്കല്‍ കോളജിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു