ശൈലജ ടീച്ചറിന് വേണ്ടി സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്ത്

മന്ത്രിസഭയില്‍ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയും സിനിമാ ലോകവും. നടിമാരായ റിമ കല്ലിങ്കല്‍, അനുപമ പരമേശ്വരന്‍, ഗായിക സിതാര കൃഷ്ണകുമാറുമടക്കമുള്ളവരാണ് ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ‘പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിട്ടും സി.പി.ഐഎം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക , പാര്‍ട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നു…’ ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.കെ.കെ. ശൈലജയും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു. ബ്രിംഗ് ബാക്ക് ശൈലജ ടീച്ചര്‍ എന്ന ഹാഷ് ടാഗിനൊപ്പം ശൈലജ ടീച്ചറുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അനുപമയുടെ പ്രതിഷേധം.

ഈ സാഹചര്യത്തില്‍ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നെന്നും 5 വര്‍ഷത്തെ പരിചയം ചെറുതല്ലെന്നും സിതാര കൃഷ്ണകുമാര്‍ പറഞ്ഞു. ടീച്ചറില്ലാത്തതില്‍ കടുത്ത നിരാശ, പുതിയ മന്ത്രിസഭക്ക് ആശംസകളും സിതാര നേര്‍ന്നു. നടിയും സംവിധായികയുമായ ഗീതു മോഹന്‍ ദാസും ശൈലജ ഗൗരിയമ്മയെ സന്ദര്‍ശിക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. നടിമാരായ സംയുക്ത മേനോന്‍, ഗീതുമോഹന്‍ദാസ്, മാലാ പാര്‍വതി തുടങ്ങിയവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുകയാണ്. കെ.ആര്‍ ഗൌരിയമ്മയോടാണ് ടീച്ചറെ സോഷ്യല്‍ മീഡിയ ഉപമിക്കുന്നത്. പിണറായി വിജയനെ മാത്രം എന്തിനാണ് നിലനിര്‍ത്തിയതെന്നും ചോദിക്കുന്നു. എന്നാല്‍ പാര്‍ട്ടി തന്നെയല്ലേ തന്നെ മന്ത്രിയാക്കിയതെന്നും ഒഴിവാക്കിയതിനെ വൈകാരികമായി കാണേണ്ടതില്ലെന്നുമായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം.

നടിമാരായ പാര്‍വതി, അഹാന, സംവിധായക ഗീതു മോഹന്‍ദാസ്, അവതാരക രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാര്‍വതി തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ കമന്റ് ഓഫ് ആക്കിയിട്ടുണ്ട്. സമര്‍ത്ഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ല എന്ന് പാര്‍വതി വ്യക്തമാക്കിയിട്ടുണ്ട്. അധികാരം എന്നും ജനങ്ങളുടെ കയ്യിലാണെന്ന കാര്യം മറക്കണ്ട എന്നും പാര്‍വതി പറയുന്നു. അപ്രതീക്ഷിതവും, അപമാനകരവും, വിഡ്ഢിത്തവും നിറഞ്ഞ തുടക്കം എന്നാണ് രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്. ഗീതു മോഹന്‍ദാസിന്റെ മറ്റൊരു പോസ്റ്റ് ഷെയര്‍ ചെയ്താണ് അഹാനയുടെ പ്രതികരണം. ശൈലജ ടീച്ചറെ ഉള്‍പ്പെടുത്താത്തതില്‍ ആക്ടിവിസ്‌റ് മീന കന്ദസ്വാമി ടീച്ചറെ ഒഴിവാക്കിയതിന് സഖാക്കളോട് മറുപടി ആവശ്യപ്പെടുകയാണ് മീന.ട്വിറ്ററില്‍ കെ.കെ. ശൈലജ ട്രെന്‍ഡിങ് ആണ്. ഒട്ടേറെപ്പേര്‍ ഈ ഒഴിവാക്കലില്‍ അമര്‍ഷം രേഖപ്പെടുത്തി മുന്നോട്ടുവന്നിട്ടുണ്ട്.