ഓണം- ഒരു സ്വപ്നത്തിന്റെ ബാക്കിപത്രം
ആന്റണി പുത്തന്‍പുരക്കല്‍
കേരളീയരായ നമുക്ക് ഓണാഘോഷം സന്തോഷകരവും ആഹ്ളദകരവുമായ ഒരു ദിനമാണ്. പ്രാക്തനയുഗത്തില്‍ നമ്മുടെ പൂര്‍വ്വികര്‍ അനുഭവിച്ച ഒരു സുവര്‍ണ്ണകാലത്തിന്റെ മധുരസ്മരണകള്‍ അയവിറക്കകമാത്രമല്ല, ഇന്നും സമത്വസുന്ദരമായ ഒരു കാലം നമുക്കും ഉണ്ടാകണമെന്ന് നാം ആത്മനാ ആഗ്രഹിക്കുന്നമുണ്ട്.
ഹൈന്ദവ ഐതിഹ്യമനുസരിച്ച് കശ്യപപ്രചാപതിക്ക് അദിതി എന്ന സ്ത്രീയില്‍ ജനിച്ചവരാണ് ദേവന്മാര്‍. ഇദ്ദേഹത്തിന് ദനു എന്ന മറെറാരു സ്ത്രീയില്‍ ജനിച്ചവരാണ് അസുരന്മാര്‍. അസുരകുലത്തില്‍ വിരോചനന്റെ പുത്രനാണ് മഹാബലി.
ദേവന്മാരും അസുരന്മാരും രണ്ടു കുലത്തില്‍പ്പെട്ടവരോ, ഈ ഭൂമുഖത്ത് ജീവിച്ചുമരിച്ചവരോ അല്ല. ഐതിഹ്യകഥകള്‍ക്ക് ചരിത്രപരത കല്പിച്ച് വസ്തുകളെ സ്ഥാപിതതാല്പര്യങ്ങള്‍ക്കായി വളച്ചൊടിക്കുന്നത് മാനവരാശിയോടുളള വെല്ലുവിളിയാണ്. ദേവന്മാരും അസുരന്മാരും നമ്മില്‍ ഓരോരുത്തരിലും കുടികൊളളുന്നുണ്ട്. ഇവര്‍ ഓരോ മനുഷ്യരുടെയും ആത്മസംഘര്‍ഷങ്ങളുടെ പ്രതീകമാണ്. ഒരു വ്യക്തിയുടെ രണ്ടു മുഖങ്ങളാണ്. മാലാഖയുടെ മഹിമാവും മനുഷ്യന്റെ മണ്ടത്തരങ്ങളും കുടികൊളളുന്ന സാധാരണ മനുഷ്യന്റെ പ്രതീകം.
പരിണാമത്തിന്റെ പാതയില്‍ മന്ദംമന്ദം മുന്നേറിയ മനുഷ്യനില്‍ അനന്ത സാധ്യതകളുളള മനസ്സ് രൂപപ്പെട്ടു. സ്വപ്നം കാണാനുളള കഴിവ് മനുഷ്യ മനസ്സിന്റെ അദ്വിതീയമായ കഴിവാണ്. ഉദാത്തവും ഉന്നതവുമായ ഒരു സാമൂഹ്യസംവിധാനത്തെക്കുറിച്ചുളള മഹത്തരമായ ഒരു സ്വപ്നത്തിന്റെ ആദ്യ സ്പൂലിംഗം ലോകത്ത് ആദ്യമായി നമ്മുടെ പൂര്‍വ്വികരുടെ മസ്തിഷ്‌ക്കത്തിലാണ് പാറി വീണതെന്ന് ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. മാനവ ചരിത്രത്തില്‍ സാമൂഹ്യമായ, സംഘാതമായ, സമത്തസുന്ദരമായ സമൂഹത്തെക്കുറിച്ച് ഇത്രയും സമുന്നതമായ ഒരു സ്വപ്നം മറ്റൊരു ജനപദവും ഇതുവരെ സ്വപനം കണ്ടിട്ടുണ്ടാവില്ല.
സ്വപ്നം സാത്ഷാല്‍ക്കാരിക്കപ്പെടാന്‍ പ്രവൃത്തിയിലൂടെ പരിശ്രമിക്കുന്നില്ലെങ്കില്‍ സ്വപ്നം വെറും ദിവാസ്വപ്ന
മായി നലികൊളളും. സത്യവും നീതിയും ധര്‍മ്മവും കളിയാടുന്ന ഒരു സമൂഹത്തെക്കുറിച്ചുളള സ്വപ്നം ഇനിയും വളര്‍ത്തിയെടുക്കാന്‍ നാം എന്തുചെയ്യണം?
പുരുഷസൂക്തത്തിലും ഉപനിഷത്തിലും ഭഗവതഗീതയിലും ആത്മോദേശകത്തിലും പ്രതിധ്വനിച്ച ഐക്യത്തിന്റെ,
സാഹോദര്യത്വത്തിന്റെ, വിശ്വാസ്യതയുടെ, ശാന്തിയുടെ മനസ്സിനെ ഉത്മൂലനം ചെയ്യുന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും ധൃുവീകരണ പ്രസ്ഥാനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും മാധ്യമ ശൃംഖലകളെയും സംഘടനകളെയും അവരുടെ തന്ത്രങ്ങളെയും കുത്സിത പ്രവര്‍ത്തനങ്ങളെയും നാം തിരിച്ചറിയണം.
മാവേലി നാടുവാണിടും കാലം മനുഷ്യരെല്ലാരുല ഒന്നുപോലെ… യഥാര്‍ത്ഥ സാമൂഹ്യനീതി ഉടലെടുക്കുന്നത് രാഷ്ടീയ സാമുദായിക ഉദ്ദ്യോഗസ്ഥ തലങ്ങളില്‍ നിന്നല്ല. മനുഷ്യമനസ്സുകളില്‍ നിന്നുമാണ്. സമൂഹ്യ ഉച്ചനീചത്വങ്ങളും വര്‍ണ്ണവര്‍ഗ്ഗവ്യവസ്ഥകളും കലഹങ്ങളും യുദ്ധങ്ങളും മനുഷ്യമനസ്സിന്റെ മാത്രം സൃഷ്ടികളാണ്. ഓരോ വ്യക്തിയും അവനവന്റെ വൈയക്തികതലത്തില്‍ വരണരഹിതമായ മനോഭാവം വളര്‍ത്തുകയും അവധാനപൂര്‍വം ജീവിക്കകയും ചെയ്യുമ്പോള്‍ വ്യക്തിയില്‍ മൈത്രിഭാവധിഷ്ഠിത മനോഭവവും ഉടലെടുക്കും. ശാന്തിയും സമാധാനവും കൊച്ചുകൊച്ചു സമൂഹങ്ങളിലേക്കും സമൂഹങ്ങള്‍ കൂടുന്ന രാഷ്ടങ്ങളിലേക്കും രാജ്യാന്തര സമൂഹങ്ങളിലേക്കും സാവധാനം വ്യാപിക്കും.
സമത്വവും നീതിയും മനുഷ്യര്‍ക്കുമാത്രം അവകാശപ്പെട്ട അനുകൂല്യമോ സ്ഥിതിവിശേഷമോ അല്ല. യഥാര്‍ത്ഥനീതി പ്രപഞ്ചത്തിലെ സര്‍വ്വസൃഷ്ടിജാലങ്ങളുടെയും, പ്രപഞ്ചത്തിന്റെയും അവകാശമാണ്. അസംഖ്യങ്ങളായ ജീവജാലങ്ങളുടെ സമുന്നതിയും സുസ്ഥിരതയും സ്വതന്ത്ര്യവും സമഗ്രതയും പരസ്പരാശ്രയത്വവും നമ്മുടെ
അവബോധമാനത്തിലൂടെ ഉറപ്പുവരുത്തേണ്ടതാണ്.
എന്ന് എവിടെ നാം സാര്‍വത്രിക അഖണ്ഡബോധം വളര്‍ത്തിയെടുക്കുന്നുവോ, വ്യഖ്യാനരഹിതമായ മൗനപ്രവാ
ഹത്തില്‍ നിന്നുയരുന്ന സത്യത്വത്തില്‍ വ്യക്തത ദര്‍ശിക്കുന്നുവോ, കാല്പനിക ബാധ്യത ചിന്താധാരകളായ ഇടതു വലതു പക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നും മനസ് സ്വതന്ത്രമാക്കുന്നുവോ, സംഘടിത സ്രേണികളുടെ സൃഷ്ടിയായ പ്രാമാണിക നിര്‍ദ്ദേശള്‍ക്കു പകരം അവധാനപൂര്‍വ്വം വളര്‍ത്തിയെടുത്ത അനുകമ്പയും ആര്‍ദ്ദ്രതയും ഉളളവരാകുന്നുവോ, വാങ്മയ തലത്തിനും അതീതമായ ഹൃദായാഐക്യ സംവാദവും വാത്സല്യവും പരിപോഷിക്കപ്പെടുന്നവോ, തുറന്ന മനസില്‍ നിന്നുയുരുന്ന ശ്രവണക്ഷമത പുനഃസൃഷ്ടിക്കപ്പെടുന്നുവോ, മുന്‍വിധികളും ഭയങ്ങളും സൃഷ്ടിച്ച വര്‍ത്തമാനകാലത്തില്‍ നിന്നും മനസ് വിമുക്തമാകുന്നുവോ അന്ന് നാം ആഗ്രഹിക്കുന്ന ‘മാനഷ്യരെല്ലാരും ഒന്നുപോലെ’ എന്ന സ്വപ്നം യാഥാര്‍ഥ്യമാകും.