പറവ സിനിമയ്ക്ക് എതിരെ സംഘപരിവാര്‍ അനുകൂലപേജ് ; മലയാള സിനിമയിലെ സിനിമാ ജിഹാദ് അവസാനിപ്പിക്കണം എന്ന് ആവശ്യം
സഞ്ജീവനി എന്ന ഫേസ്ബുക്ക് പേജിലാണ് മലയാള സിനിമയിലെ സിനിമാ ജിഹാദ് ഇല്ലാതാക്കണം എന്ന് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മട്ടാഞ്ചേരിയിലെ പ്രധാന മുക്രിമാര്‍ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ ‘ഹൈന്ദവരെ അപമാനിക്കാനും ഹിന്ദു ബിംബങ്ങളെ ഇല്ലായ്മചെയ്തുകൊണ്ട് അഖണ്ഡഭാരതത്തിന്റെ ഭാഗമായ കേരളത്തെ അന്യമതവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായികൊണ്ടിരിക്കുകയാണല്ലോ! സിനിമയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ക്രൈസ്തവരും ഇസ്ലാമികരും നടത്തുന്ന ഈ ഹീനമായ പ്രവര്‍ത്തിയെ നാം ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നേരിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’ എന്നാണ് പറഞ്ഞിരിക്കുന്നത്.
സിനിമയിലൂടെ സംവിധായകന്‍ മട്ടാഞ്ചേരിയെ ഇസ്ലാമിക രാജ്യമായി വരച്ചു കാട്ടാന്‍ ശ്രമിക്കുകയാണ് എന്ന് പറയുന്നു. മട്ടാഞ്ചേരിയില്‍ എന്താ ഹൈന്ദവര്‍ ഇല്ലേ? ബാങ്ക് വിളി കേള്‍പ്പിക്കുന്ന സിനിമയില്‍ ഒരു ഹിന്ദു ഭക്തിഗാനം പോലും സംവിധായകന്‍ കേള്‍പ്പിക്കുന്നില്ല എന്നും പേജ് പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഹൈന്ദവരെ അത്യന്തം അവഹേളിക്കുകയാണ് ഈ സിനിമ. ഇത്തരം സിനിമകള്‍ ഹിന്ദുക്കള്‍ക്ക് ഭീഷണിയാണ്. സിനിമയിലൂടെ മതാധിപത്യം നേടുന്നതിനെതിരെ ഹിന്ദുക്കള്‍ ഉണരണം എന്നുംപറയുന്നതിലൂടെ ഇന്ന് സമൂഹത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മതാന്ധതയ്ക്കും വര്‍ഗീയതയ്ക്കും എതിരെയാണ് പോസ്റ്റ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഈ പോസ്റ്റ് നേരിടുന്നത്.
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :
മട്ടാഞ്ചേരിയിലെ പ്രധാന മുക്രിമാര്‍
സംഘമിത്രങ്ങളെ,
ഹൈന്ദവരെ അപമാനിക്കാനും ഹിന്ദു ബിംബങ്ങളെ ഇല്ലായ്മചെയ്തുകൊണ്ട് അഖണ്ഡഭാരതത്തിന്റെ ഭാഗമായ കേരളത്തെ അന്യമതവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായികൊണ്ടിരിക്കുകയാണല്ലോ! സിനിമയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ക്രൈസ്തവരും ഇസ്ലാമികരും നടത്തുന്ന ഈ ഹീനമായ പ്രവര്‍ത്തിയെ നാം ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നേരിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഈ അവസരത്തില്‍ സിനിമകളിലൂടെ ഇതര മതബിംബങ്ങളെ കേരളത്തില്‍ സ്ഥാപിക്കാനുള്ള കുല്‍സിത നീക്കങ്ങളെപ്പറ്റി പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ജനം ടി വിയിലെ ശ്രീ രഞ്ജിത്ത് ജി. കാഞ്ഞിരത്തില്‍ജിയാണ് പ്രസ്തുത പ്രശ്‌നത്തെപ്പറ്റി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ‘ആമേന്‍’, ‘അങ്കമാലി ഡയറീസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ലിജോ ജോസഫ് എന്ന ക്രൈസ്തവനായ സംവിധായകന്‍ തന്റെ മതത്തിന്റെ പ്രചാരണം നടത്താന്‍ ശ്രമിച്ചതിനെതിരെ തൂലിക പടവാള്‍ ആക്കി പ്രതികരിച്ച രഞ്ജിത്ജിയോട് നാം കടപ്പെട്ടിരിക്കുന്നു.
പക്ഷെ ക്രൈസ്തവര്‍ നിര്‍ത്തിയിടത്തുനിന്ന് ഇസ്ലാമിസ്റ്റുകള്‍ തുടങ്ങിയിരിക്കുകയാണ്. സൗബിന്‍ ഷാഹിര്‍ എന്ന സംവിധായകന്‍ മട്ടാഞ്ചേരിയെ ഇസ്ലാമിക രാജ്യമായി വരച്ചു കാട്ടാന്‍ ശ്രമിക്കുകയാണ് പറവ എന്ന സിനിമയിലൂടെ. സിനിമയുടെ കഥയൊക്കെ അവിടെ നില്‍ക്കട്ടെ. തുടക്കംമുതല്‍ ഒടുക്കം വരെയുള്ള ഇസ്ലാമിക ബിംബങ്ങളുടെ ധാരാളിത്തമാണ് ഈ സിനിമയുടെ ഏറ്റവും വലിയ വ്യത്യസ്ത. ഒരൊറ്റ ഹിന്ദുകഥാപാത്രം പോലും പ്രധാനമായി ഈ സിനിമയില്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. നായകനും നായകന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മുസ്ലീങ്ങള്‍. റേഷന്‍ കട നടത്തുന്നവരും ബാര്‍ബറും ക്ലബ് നടത്തുന്നവരുമൊക്കെ അതേ മതത്തില്‍ പെട്ടവര്‍. എന്തിന് സിനിമയില്‍ കാണിക്കുന്ന പക്ഷിമൃഗാതികള്‍ പോലും മുസ്ലീങ്ങള്‍ ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാങ്ക് വിളിയും നിസ്‌കാരത്തെപ്പറ്റിയുള്ള സംഭാഷണങ്ങളും സിനിമയിലുണ്ട്. ഒരൊറ്റ ക്ഷേത്രമോ അവിടുന്നുള്ള ഭക്തിഗാനമോ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മട്ടാഞ്ചേരിയില്‍ എന്താ ഹൈന്ദവര്‍ ഇല്ലേ? എന്നാല്‍ സിനിമയില്‍ ഹൈന്ദവന്‍ എന്ന് ധ്വനിപ്പിക്കുന്ന ഏക കഥാപാത്രം ഒരു മെഡിക്കല്‍ സ്റ്റോറുകാരനാണ്. അതാകട്ടെ, വളരെ മോശം പ്രവൃത്തികള്‍ ചെയ്യുന്ന ഒരു കഥാപാത്രവും കുണ്ഠിതപ്പെട്ടുകൊണ്ട് ചോദിക്കട്ടെ, ഇസ്ലാമിസ്റ്റുകള്‍ക്ക് തീറെഴുതികൊടുത്തോ ആ നാടിനെ?
ഹൈന്ദവരെ അത്യന്തം അവഹേളിക്കുകയാണ് ഈ സിനിമ. ഇത്തരം സിനിമകള്‍ ഹിന്ദുക്കള്‍ക്ക് ഭീഷണിയാണ്. സിനിമയിലൂടെ മതാധിപത്യം നേടുന്നതിനെതിരെ ഹിന്ദുക്കള്‍ ഉണരണം.
#StopCinemaJihad 🚩
🕉Maximum Share🕉