കര്‍ണാടകയില്‍ വാഹനാപകടം: നാല് മലയാളി എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കര്‍ണാടകയിലെ രാമനഗരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ് മരിച്ചതെന്നാണ് വിവരം. ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജോയ്ദ് ജോക്കബ്, ദിവ്യ വെല്ലൂര്‍ വി.ഐ.ടി. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളായ നിഖിത്, ജീന എന്നിവരാണ് മരിച്ചത്.
ബംഗളൂരു മൈസൂര്‍ ദേശീയപാതയില്‍ രാമനഗരിയില്‍ വച്ച് പുലര്‍ച്ചെ നാലിനായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍പ്പെട്ട നാലു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.