കേരളക്കരയെ ഭീതിയിലാഴ്ത്തിയ’ഓഖി’ വാക്കിന്റെ അര്‍ത്ഥം ഇതാണ്; പേരിട്ടത് ഈ രാജ്യം
കേരളതീരദേശങ്ങളെ ഭീതിയിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് കേരളം. കാറ്റ് വിതച്ച ദുരിതം ഇനിയും കെട്ടടങ്ങിയിട്ടില്ലെങ്കിലും മിക്കവരും ‘ഓഖി’ എന്ന പേരിന്റെ പിന്നാലെയാണ്.എവിടുന്നാണ് ഈ പേര് വന്നത് എന്തിനാണ് ഈ പേര് നല്‍കിയത്.എന്താണ് ഈ പേരിന്റെ അര്‍ഥം എന്നതൊക്കെയാണ് ഇക്കൂട്ടര്ക് അറിയേണ്ടത്.
ആദ്യം പേര് വന്നതെവിടെ നിന്നാണെന്നു പറയാം.ഇന്ത്യയുടെ അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ നിന്നാണ് ഓഖി എന്ന പേര് വന്നത്. ഓഖി എന്നാല്‍ കണ്ണെന്നാണ് അര്‍ഥം.ലോക കാലാവസ്ഥാ സംഘടനയും യുഎന്നിന്റെ ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്റ് ദി പസഫിക്കും ചേര്‍ന്ന് 2000 മുതലാണ് ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്ന സംവിധാനം തുടങ്ങിയത്. ഓഖിക്കു പേരിടാനുള്ള അവസരം ബംഗ്ലാദേശിനാണ് ലഭിച്ചത്. ഇനി വരാനുള്ള കാറ്റിന് പേരിട്ടിരിക്കുന്നത് ഇന്ത്യയാണ്, സാഗര്‍.
ലോകത്തുടനീളമായി 9 മേഖലകളായിട്ടാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. വടക്കന്‍ അറ്റ്ലാന്റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്ലാന്റിക് എന്നിവയാണ് അവ.