മലയാള സിനിമയിലഭിനയിക്കാന്‍ സണ്ണി ചോദിച്ച പ്രതിഫലം കേട്ട് കണ്ണ് തള്ളി നിര്‍മാതാക്കള്‍; ഒടുവില്‍ പറയുന്ന കാശ് തരാമെന്ന് പറഞ്ഞ് സണ്ണിയെയും ഞെട്ടിച്ചു നിര്‍മ്മാതാക്കള്‍
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാള സിനിമയിലഭിനയിക്കുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ഇതിനായി സണ്ണി ആവശ്യപ്പെട്ട പ്രതിഫലം കേട്ട് കിളി പോയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
ബാഹുബലി ചിത്രങ്ങള്‍ക്കായി അനുഷ്‌ക വാങ്ങിയ പ്രതിഫലത്തെക്കാള്‍ കൂടുതലാണ് സണ്ണി ചോദിച്ചിരിക്കുന്നതെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള വാര്‍ത്തകള്‍. ബാഹുബലി സിനിമയില്‍ അനുഷ്‌ക വാങ്ങിയത്, 2.5 കോടിയായിരുന്നു. എന്നാല്‍ സണ്ണി 3.25 കോടിയാണ് ചോദിച്ചിരിക്കുന്ന പ്രതിഫലം. സണ്ണിയുടെ പ്രതിഫലം കേട്ട് ഞെട്ടിയെങ്കിലും, താരം ആവശ്യപ്പെട്ട പ്രതിഫലം നല്‍കാനുളള തീരുമാനത്തിലാണ് നിര്‍മാതാക്കള്‍.
തമിഴ് സംവിധായകനായ വി.സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ചാലക്കുടിയാണ് പ്രധാന ലൊക്കേഷന്‍.
ചിത്രത്തിന് വേണ്ടി സണ്ണി ലിയോണ്‍ നൂറ്റമ്പത് ദിവസത്തെ ഡേറ്റ് കൊടുത്തു കഴിഞ്ഞെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സ്റ്റീഫ്സ് കോര്‍ണര്‍ ഫിലിംസിന് വേണ്ടി, പൊന്‍സെ സ്റ്റിഫനാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ചിത്രത്തെക്കുറിച്ച് സണ്ണി കഴിഞ്ഞദിവസം പറഞ്ഞത് ഇങ്ങനെ:
ഈ സിനിമ കഴിഞ്ഞ ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളു. ആദ്യമാണ് ഒരു ചരിത്ര സിനിമ ചെയ്യുന്നത്. അതും, ഒരു തനി മലയാളി പെണ്‍കൊടിയായി. ഒരുപാട് കാലമായി ഞാന്‍ പ്രതീക്ഷിച്ച വേഷമാണിത്. കളരി അഭ്യാസവും, വാള്‍ പയറ്റും അറിയാവുന്ന ഒരു തന്റേടിയായ പെണ്‍കുട്ടി.’ദക്ഷിണേന്ത്യയില്‍ തനിക്ക് കൂടൂതല്‍ ആരാധകര്‍ ഉണ്ടെന്നും, അവരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്നും സണ്ണി പറഞ്ഞു.