അനാഥാലയത്തില്‍ 13 കാരിയെ പീഡിപ്പിച്ച ഡയറക്ടറുടെ മകന്‍ അറസ്റ്റില്‍

കോഴിക്കോട് കുന്ദമംഗലത്ത് പ്രവര്‍ത്തിച്ചു വരുന്ന അനാഥാലയത്തിലാണ് പീഡനം നടന്നത് . അവിടെ അന്തേവാസിയായ 13 കാരിയെയാണ് അനാഥാലയ ഡയറക്ടറുടെ മകന്‍ ഓസ്റ്റിന്‍ പീഡിപ്പിചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് 25 വയസുണ്ട്. അന്തേവാസിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ദലിത് പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് സ്കൂളിലെ ടീച്ചര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറംലോകം അറിയുന്നത്.

പോക്സോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എംബിഎ പൂര്‍ത്തിയാക്കിയ ഓസ്റ്റിന്‍ അനാഥാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയതിന് ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.