കോട്ടയം ; മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍
കോട്ടയം ചിങ്ങവനത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍. അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് അച്ഛനും ബന്ധുവും കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. അംഗന്‍വാടിയില്‍ അസ്വാഭികമായി പെരുമാറിയ കുട്ടിയോട് അധ്യാപിക വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്.
തുടര്‍ന്ന്‍ ആരോഗ്യ വിദഗ്ധരുടെ പരിശോധനയില്‍ കുട്ടി നിരവധി തവണ ഉപദ്രവിക്കപ്പെട്ടായി തെളിയുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് ചങ്ങനാശ്ശേരി പോലീസ് അച്ഛനെയും അമ്മാവന്റെ മകനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് ചോദ്യം ചെയ്ത സമയം ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.