ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കാന്‍ മാത്രമല്ല ; ബൗണ്ടറി ലൈനില്‍ പറക്കാനുമറിയാം ബുംറയ്ക്ക്- കാണാം തകര്‍പ്പന്‍ ഫീല്‍ഡിംഗ്

വാണ്ടറേഴ്സ്: ഇന്ത്യയുടെ നിലവിലെ മികച്ച പേസര്‍മാരില്‍ ഒരാളാണ് ജസ്പ്രിത് ബൂംറ. ഒരു പേസര്‍ എന്നതിലേക്കാളുപരി ഇന്ത്യയുടെ മികച്ച ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്ന നിലയിലും ബുംറ പേരെടുത്തുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി-20യില്‍ ഒരു വിക്കറ്റ് മാത്രം നേടിയ ബൂംറ ആരാധകരുടെ കയ്യടിവാങ്ങിയത് പക്ഷെ ഫീല്‍ഡിംഗ് മികവിലൂടെയാണ്.

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ ഏഴാം ഓവറിലാണ് ബൂംറയുടെ മിന്നും ഫീല്‍ഡിംഗിന് സ്റ്റേഡിയം സാക്ഷിയായത്. ഡേവിഡ് മില്ലര്‍ അടിച്ചകറ്റിയ പന്ത് ഉയര്‍ന്ന് ചാടി ബൗണ്ടറിക്കരികെ തട്ടിയകറ്റാന്‍ ബൂംറ ശ്രമിച്ചു. പന്ത് സാഹസികമായി കൈപ്പിടിയിലൊതുക്കിയെങ്കിലും കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയതോടെ അംപയര്‍ ബൗണ്ടറി അനുവദിക്കുകയായിരുന്നു. എങ്കിലും ബൗണ്ടറി കടക്കാതിരിക്കാന്‍ ബുംറ നടത്തിയ ശ്രമത്തിനു കയ്യടി നല്‍കിയാണ് ആരാധകര്‍ പ്രോത്സാഹനമറിയിച്ചത്.