വീട്ടമ്മയെ മദ്യം നല്‍കി മയക്കിയ ശേഷം കൂട്ടബലാല്‍സംഗം ചെയ്തു

കോഴിക്കോട് കൊടുവള്ളി പന്നൂരിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കിയ ശേഷം അയല്‍വാസി ഉള്‍പ്പെടെയുള്ള ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ജനുവരി 30-നാണ് പീഡനം നടന്നത്. ഒരു രാത്രി മുഴുവന്‍ പ്രതികള്‍ തന്നെ പീഡനത്തിനിരയാക്കിയതായി വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മാനസികമായി തകര്‍ന്ന യുവതി പിന്നീടാണ് വിവരം ഭര്‍ത്താവിനോട് പറയുന്നത്. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെടുന്നത്. പരിസരവാസികള്‍ തന്നെയാണ് പ്രതികള്‍.

അതേസമയം പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ പോലീസ് വൈകിപ്പിച്ചതായി പരാതിയുണ്ട്. പരാതി ലഭിച്ച് ഒരു ദിവസത്തിനു ശേഷമാണ് പോലീസ് യുവതിയെ വൈദ്യപരിശോധനക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കാനാണ് കേസെടുക്കുന്നത് വൈകിപ്പിച്ചതെന്നും ആരോപണമുണ്ട്. പ്രതികള്‍ ആരും ഇപ്പോള്‍ സ്ഥലത്തില്ല.