ക്യാമ്പ് ഫോളോവേര്‍സ് നിയമനം പി.എസ്.സിക്ക് വിടുന്നു

ക്യാമ്പ് ഫോളോവേര്‍സ് നിയമനം പി.എസ്.സിക്ക് വിടുന്നു.
ഏറെ വിവാദം സൃഷ്ടിച്ച പോലീസിലെ ക്യാമ്പ് ഫോളോവെര്‍സ് അനുഭവിക്കുന്ന പീഡനം. ഇനി പിഎസ്സി വഴി നിയമനം നടത്തും. ഇതുവരെ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയായിരുന്നു നിയമനം. ഇതിനായുള്ള ചട്ടങ്ങള്‍ അടിയന്തിരമായി രൂപകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.
ലാസ്റ്റ് ഗ്രേഡ് സര്‍വീസ് റൂളില്‍ ഭേദഗതി വരുത്തി ആകും നിയമനം നടത്തുക. ഒരു മാസത്തിനകം തന്നെ ലാസ്റ്റ് ഗ്രേഡ് സര്‍വീസ് ചട്ടത്തില്‍ ഭേദഗതി വരുത്തും. 2011ല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇതിന്മേല്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ അന്ന് സ്‌പെഷ്യല്‍ റൂള്‍സ് രൂപകരിക്കാത്ത കാരണം നിയമനം നടത്താന്‍ പിഎസ്സിക്ക് കഴിഞ്ഞില്ല.









