മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹം സഹിക്കില്ല ; സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള ശബ്ദ സംഭാഷണം

മലയാളികള്‍ കാത്തിരുന്ന ശബ്ദ സന്ദേശം പുറത്തു വന്നു. ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് എച്ച് ആര്‍ ഡി എസ് ഓഫീസില്‍ നിന്നാണ് ഫോണ്‍ സംഭാഷണം പുറത്ത് വന്നത്. താന്‍ ആരോടാണ് കളിക്കുന്നതെന്നും താന്‍ അകാത്തായാല്‍ മകനെ നഷ്ടപ്പെടുമെന്നും ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഷാജിനെ വിളിച്ചു വരുത്തി റെക്കോര്‍ഡ് ചെയ്ത ഓഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു അമ്മ എന്ന നിലയില്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും സ്വപ്ന പറഞ്ഞു.

ഷാജിനെ വളരെ നേരത്തേ അറിയാം. എം.ശിവശങ്കര്‍ ആണ് ഷാജിനെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ നേരിട്ടു കാണുന്നത് ശിവശങ്കര്‍ പുസ്തകം പ്രസിദ്ധീകരിച്ചതു സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയതിന് ശേഷമാണെന്നും സ്വപ്ന പറഞ്ഞു.

രഹസ്യമൊഴി നല്‍കിയ അന്ന് ഷാജിനെ കണ്ടിരുന്നു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനാലാണ് സരിത്തിനെ കാണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചത്. ‘നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല, എന്നായിരുന്നു ഭീഷണി’- സ്വപ്ന പറഞ്ഞു. തുടര്‍ന്നാണ് പിറ്റെ ദിവസം സരിത്തിനെ തട്ടികൊണ്ടു പോയത്. അപ്പോള്‍ തന്നെ ഞാന്‍ ഷാജിനെ വിളിച്ച് സംഭവം പറഞ്ഞു. അഞ്ചു മിനിട്ടിനുള്ളില്‍ തിരിച്ചു വിളിച്ച് വിജിലന്‍സാണ് കസ്റ്റഡിയിലെടുത്തതെന്ന് പറഞ്ഞു. എങ്ങനെ ഈ വിവരം ഷാജ് കിരണിന് കിട്ടിയെന്നും സ്വപ്ന ചോദിച്ചു.

‘സിനിമയില്‍ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാന്‍ ആണെങ്കില്‍ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളേല്‍ക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങള്‍ അകത്ത് പോയി കിടന്നാല്‍ നിങ്ങളുടെ മക്കള്‍ക്ക്, ഫാമിലിക്ക് എല്ലാം പ്രശ്‌നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടം?

ഷാജ്: ‘അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങള്‍ സ്ട്രഗിള്‍ ചെയ്യുന്നതില്‍ നേട്ടമെന്താണ്. അല്ലെങ്കില്‍ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാല്‍ ഒരു എമൗണ്ട് വാങ്ങിക്കീഴടങ്ങണം.’

സ്വപ്ന: ആരേല്‍ന്ന് വാങ്ങാനാണ്? ആരെ അറിയാം നമുക്ക്?

ഷാജ്: ‘നിങ്ങള്‍ പറഞ്ഞത് ആര്‍ക്കാണ് ഡാമേജ് ഉണ്ടായത്. അവരുടെ കൈയില്‍ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ചെയ്യാത്ത തെറ്റിന് ജയിലില്‍ പോയത്, അതിന് വേണ്ടി കാശ് വാങ്ങണം. നിങ്ങളെ വെച്ച് വേറാരോ കാശ് വാങ്ങുന്നുണ്ട്. നിങ്ങളെ ബലിയാടാക്കുകയാണ് അവര്‍.

സ്വപ്ന: He is been telling this since morning. നമ്മളെ പേര് പറഞ്ഞ് മറ്റാരോ കാശ് വാങ്ങുന്നുണ്ടെന്ന്.

ഷാജ്: അതുറപ്പാണ്. ഞാനിന്നലെ രാത്രി വരെ നിങ്ങളാണ് അത് ചെയ്യുന്നതെന്നാണ് കരുതിയത്. ഇന്ന് രാവിലെയിവിടെ വന്നപ്പഴാണ് ഞാന്‍ അറിഞ്ഞത്. ഞാന്‍ ഇപ്പൊ ഡിജിപിയെ വിളിച്ചില്ലേ. നിങ്ങള് നാളെ പോയിട്ട് അങ്ങേരെ മീറ്റ് ചെയ്യൂ. ഇന്നയിന്നതാണ് പ്രശ്‌നങ്ങള്‍. അവരുടെ മോട്ടീവ് ഇതായിരുന്നു. ഇത്രം കാലം ജയിലില്‍ കിടന്നതിന് ഫേയ്‌സ് ചെയ്ത പ്രശ്‌നങ്ങള്‍ക്ക് ഒരു കോംപന്‍സേഷന്‍ ചോദിക്കണം. ട്രാവല്‍ ബാന്‍ മാറ്റാനും.

സ്വപ്ന: നമ്മുടെ ട്രാവല്‍ ബാന്‍ മാറ്റാന്‍ ഷാജി ആദ്യം മുതലേ വര്‍ക്ക് ചെയ്യുന്നുണ്ട്. വര്‍ക്ക് ചെയ്യണ്ട ആവശ്യം നമുക്കില്ലാന്ന്

ഷാജ്: ഓള്‍റെഡി ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ട്, അത് റെഡിയാക്കാമെന്ന് പറയുകയും ചെയ്തു.

സ്വ: അതിനൊരു വലിയ പ്രൈസ് ടാഗും പറഞ്ഞു

മറ്റൊരാള്‍: അതിന് പ്രൈസ് ടാഗ് ഒരിക്കലും ഇടരുത്. കാരണം എന്താന്നറിയോ, അതില്‍ ബന്ധപ്പെട്ട എല്ലാവരും പോയി.

ഷാജ്: എന്നിട്ടും നിങ്ങള്‍ക്ക് കിട്ടിയില്ലല്ലോ?

മൂന്നാമന്‍: നമ്മള് പോയില്ല ഇതുവരേം.

ഷാജ്: പോയാല്‍ കിട്ടുമെന്ന് തോന്നുന്നുണ്ടോ?

മൂന്നാമന്‍: നൂറ് ശതമാനം ഉറപ്പുണ്ട് കിട്ടുമെന്ന്

ഷാജ്: എന്നാല്‍ പിന്നെ അത് വിട്.. നമുക്ക് പ്രശ്‌നത്തിലേക്ക് വരാം…