വിദ്യാര്‍ഥിനിയെ നോക്കി ബസിനുള്ളില്‍ വെച്ച് സ്വയംഭോഗം ചെയ്ത ഞരമ്പന്‍ അറസ്റ്റില്‍

ബസിനുള്ളില്‍ വെച്ച് വിദ്യാര്‍ഥിനിയെ നോക്കി സ്വയംഭോഗം ചെയ്തയാള്‍ അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. ബസില്‍ പെണ്‍കുട്ടി യാത്ര ചെയ്യുമ്പോള്‍ പ്രതി പാന്റസ് അഴിച്ച ശേഷം കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു.

എന്നാല്‍ ബസിലെ മറ്റ് യാത്രക്കാര്‍ ആരും തന്നെ പെണ്‍കുട്ടിക്ക് സഹായവുമായെത്തിയില്ല. അതുകൊണ്ട് സ്വയംഭോഗം ചെയ്തയാളെ തനിച്ച് കീഴ്‌പ്പെടുത്തേണ്ടി വന്നെന്നും പെണ്‍കുട്ടി പറഞ്ഞു. കപാശേരയില്‍ നിന്ന് വസന്ത് കുഞ്ജിലേക്കാണ് വിദ്യാര്‍ഥിനി യാത്ര ചെയ്തിരുന്നത്.

സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റില്‍ ഇരുന്നയാള്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇത് കണ്ട് കരഞ്ഞിട്ടും ആരും സഹായത്തിനെത്തിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

എന്നാല്‍ ഡല്‍ഹിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടര്‍കഥയാകുന്നു എന്നതാണ് സത്യം. നേരത്തെ, ഒരു യൂബര്‍ ഡ്രൈവറും തായ്‌ക്വോണ്ടോ ട്രെയ്‌നറും സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു. അതുപോലെ യാത്രക്കിടെ പാന്റ്‌സ് അഴിച്ച് യുവതിയെ നോക്കി സ്വയംഭോഗം ചെയ്തതിന് ഓട്ടോ ഡ്രൈവര്‍ മുംബൈയില്‍ അറസ്റ്റിലായിരുന്നു.

യുവതി ഓട്ടോയില്‍ കയറി അല്‍പസമയത്തിനകം രാജ്ബഹദൂര്‍ എന്നയാള്‍ ഓട്ടോ വിജനമായ റോഡിലേക്ക് കൊണ്ടുപോയ ശേഷം പാന്റ്സ് അഴിക്കുകയും യുവതിക്ക് നേരേ തിരിഞ്ഞ് സ്വയംഭോഗം ചെയ്യാന്‍ തുടങ്ങുകയും ചെയ്യുകയായിരുന്നു.