പക്കാലോക്കലായി വിയന്നയിലെ രണ്ടാം തലമുറയുടെ ഗൃഹാതുരത്വം

വിയന്ന: ഭാരതീയ വേരുകള്‍ ഉള്ളവര്‍ ലോകത്തെ എവിടെ ജീവിച്ചാലും, എത്രയൊക്കെ വിദേശ സംസ്‌കാരവുമായി ഇടപഴകേണ്ടിവന്നാലും ഇന്ത്യന്‍ സംസ്‌കാരവും മനോഭാവമൊക്കെ കുറെയൊക്കെ കൂടെയുണ്ടാവും, പ്രത്യകിച്ച് സംഗീതത്തിന്റെയും നൃത്തത്തിന്റെയും കാര്യത്തില്‍.

വിയന്നയില്‍ ജനിച്ചുവളര്‍ന്ന ഒരു പറ്റം യുവതി യുവാക്കളുടെ ഏറ്റവും പുതിയ ആവിഴ്കാരം പറയാന്‍ ശ്രമിക്കുന്നതും അത്തരത്തിലൊരു മനോഭാവത്തെക്കുറിച്ചാണ്. യൂറോപ്പില്‍ ജീവിക്കുന്ന ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ഇന്ത്യന്‍ മനോഭാവത്തെ പിന്തുടരുന്ന പക്കാ ലോക്കല്‍ (എവിടെയാണെങ്കിലും സാധാരണക്കാരായി എന്ന അര്‍ത്ഥത്തില്‍) മ്യൂസിക് റീമിക്സിന്റെ സംവിധാനം നിര്‍മ്മിച്ചിരിക്കുന്നത് സിമ്മി കൈലത്താണ്. നിരവധി ഹൃസ്വ ചിത്രങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചുട്ടുള്ള സിമ്മി തന്നെയാണ് പക്കാ ലോക്കല്‍ നിര്‍മ്മിച്ചിരിക്കുന്നത്. അസി. ഡയറക്ടര്‍: കെവിന്‍ തളിയത്ത്.

തമിഴിലെയും, തെലുങ്കിലെയും ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സില്‍വിയ കൈലാത്ത് (കൊറിയോഗ്രാഫര്‍ & കവര്‍), ജൂലിയ ചൊവൂക്കാരന്‍, ലെറ്റ്‌സി വട്ടനിരപ്പേല്‍, ആതിര തളിയത്ത് എന്നിവരടങ്ങിയ സംഘമാണ് റീമിക്‌സില്‍ താരങ്ങളായി എത്തുന്നത്. കോസ്റ്റ്യൂം & മെയ്ക്ക്അപ്പ്: സിന്ധ്യ റോസ് മേലേടത്ത്.

വിയന്ന നഗരത്തിലെ കാള്‍സ്‌കിര്‍ഹെ, ഹെല്‍ഡണ്‍പ്ലാറ്റ്സ്, ജോസഫ്സ്റ്റഡ്ത് തിയേറ്റര്‍, ഷ്വാര്‍സണ്‍ബെര്‍ഗ് ക്ലബ് തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളില്‍ വിയന്ന ഫിലിം കമ്മീഷന്റെ അനുവാദത്തോടുക്കൂടി 20ല്‍ അധികം കലാകാരന്മാരെയും നര്‍ത്തകരെയും പങ്കെടുപ്പിച്ചാണ് പക്കാലോക്കലിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

വീഡിയോ കാണാം: