ഓസ്ട്രിയയില്‍ നിന്നുള്ള ആദ്യ മലയാള സിനിമ ‘സാബു’: [WATCH FULL MOVIE HERE]

വിയന്ന: ഓസ്ട്രിയയിലെയും സ്വിറ്റസര്‍ലണ്ടിലെയും മലയാളി താരങ്ങളും വിദേശകലാക്കാരന്‍മാരും അണിനിരക്കുന്ന ആദ്യ മലയാള സിനിമ സാബു എന്റെ അനിയന്‍ റിലീസ് ചെയ്തു. ഓസ്ട്രിയയില്‍ ജനിച്ചു വളര്‍ന്ന രണ്ടാം തലമുറയിലുള്ള മലയാളി യുവജനങ്ങളുടെ ആദ്യ മുഴുനീള ചലച്ചിത്രം കൂടിയാണിത്.

സഹോദരബന്ധത്തിന്റെ വിവിധ തലങ്ങളും, പ്രണയവും പ്രതികാരവും, പ്രതിസന്ധികളുമൊക്കെ കോര്‍ത്തിണക്കി യൂറോപ്യന്‍ പശ്ച്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്ന 132 മിനിട്ടുള്ള സിനിമ യൂറോപ്പിലെ ഒരു പ്രവാസി കുടുംബത്തില്‍ അമ്മയില്ലാതെ വളര്‍ന്ന രണ്ടു സഹോദരങ്ങളുടെ ജീവിതവും അവര്‍ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളുമൊക്കെയാണ് ആവീഴ്കരിച്ചിരിക്കുന്നത്.

ചിത്രം കാണാം: