നോമ്പെടുത്തില്ല; കുട്ടിയുടുപ്പിട്ടു : നടി ഫാത്തിമ സന ശൈഖിനു നേരെ സൈബർ ആക്രമണം

മുസ്ലീമായിട്ടും നോമ്പെടുത്തില്ല പോരാത്തതിന് കുട്ടിയുടുപ്പിട്ടു അതിന്റെ കൂടെ ആഹാരവും കഴിച്ചു പോരെ പൂരം. ദംഗല്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി ഫാത്തിമ സന ശൈഖ് ആണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രം കാരണം രൂക്ഷമായ സൈബര്‍ ആക്രമണം ഏറ്റുവാങ്ങുന്നത്. റമദാന്‍ മാസത്തില്‍ നോമ്പെടുക്കാത്തതും വസ്ത്രധാരണവുമൊക്കെ ആക്രമണത്തിന് കാരണമാകുന്നുണ്ട്.

ഫ്‌ലോറിഡയിലെ അവധിക്കാല ആഘോഷത്തിന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചത്. ഒരു പുല്‍ത്തകിടിയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമായിരുന്നു അത്. തുടര്‍ന്നായിരുന്നു സൈബര്‍ ആക്രമണം. മുസ്ലിമായിരുന്നിട്ടും റമദാന്‍ മാസത്തില്‍ നോമ്പെടുക്കുന്നില്ലേ എന്നതായിരുന്നു സൈബര്‍ ആക്രമണങ്ങളില്‍ ഏറെയും. വസ്ത്രധാരണത്തിന്റെ പേരിലും ആക്രമണം നടക്കുന്നുണ്ട്.

എന്നാല്‍ ഇത് വലിയ പ്രശ്‌നമായി തോന്നുന്നവര്‍ തന്നെ അണ്‍ഫോളോ ചെയ്തു കൊള്ളാന്‍ നടി ആവശ്യപ്പെട്ടു. നടിയെ പിന്തുണച്ചും ഒട്ടേറെ പേര്‍ പോസ്റ്റില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

 

View this post on Instagram

 

Picnic. That’s not my food 😎

A post shared by Fatima Sana Shaikh (@fatimasanashaikh) on