പാലക്കാട് ലോറിയും ഒമിനി വാനും കൂട്ടിയിടിച്ച് അഞ്ച് മരണം

പാലക്കാട് വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നിയും കൂട്ടി മുട്ടി രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മരിച്ച നാല് പേരും തമിഴ്‌നാട് സ്വദേശികളാണ്. കൊയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ഷെറിന്‍, റയാന്‍, ഫൈറോജാ ബീഗം, മുഹമ്മദ് ഷാജഹാന്‍, ആല്‍ഫ സൂഫിയ എന്നിവരാണ് മരിച്ചത്.

ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. കൊയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന ഓമ്‌നിവാനില്‍ 12 പേരാണുണ്ടായിരുന്നത്. കണ്ടെയ്‌നര്‍ ലോറി തിരിക്കുന്നതിനിടെ ഓമ്‌നിവാന്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാലക്കാട് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഏഴ് പേരില്‍ മൂന്ന് പേരെ കോവൈ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.