രണ്‍വീറിന് അവാര്‍ഡ് നല്‍കി ; അവാര്‍ഡ് ഷോയില്‍ നിന്ന് ഷാഹിദ് കപൂര്‍ ഇറങ്ങിപ്പോയി
രണ്‍വീറും ഷാഹിദ് കപൂറും തമ്മിലുള്ള നീരസം അവാര്‍ഡ് ഷോയിലും. തനിക്ക് ലഭിക്കേണ്ട അവാര്‍ഡ് രണ്‍വീറിന് നല്‍കിയതില്‍ ക്ഷുഭിതനായി നടന്‍ ഷാഹിദ് കപൂര്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡിന് ഇടയിലാണ് സംഭവമുണ്ടായത്. മികച്ച നടനുള്ള അവാര്‍ഡ് പ്രതീക്ഷിച്ചാണ് ഷാഹിദ് ഷോയില്‍ എത്തിയത്. എന്നാല്‍ അവാര്‍ഡ് രണ്‍വീര്‍ സിങ്ങിന് ആണെന്ന് അറിഞ്ഞതോടെ താരം ഇറങ്ങിപ്പോവുകയായിരുന്നു.
ഗല്ലി ബോയിലെ അഭിനയത്തിലാണ് രണ്‍വീറിന് അവാര്‍ഡ് ലഭിച്ചത്. കബീര്‍ സിങ്ങില്‍ ഷാഹിദ് കപൂറും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അവാര്‍ഡ് പ്രതീക്ഷിച്ചാണ് താരം ഷോയില്‍ ഡാന്‍സ് കളിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിയത്. അവാര്‍ഡ് ഷോയുടെ അധികൃതരുടെ അണ്‍പ്രൊഫഷണല്‍ പെരുമാറ്റത്തില്‍ ഷാഹിദ് അസ്വസ്ഥനാവുകയായിരുന്നു.
ഷാഹിദ് കപൂറും രണ്‍വീറും പത്മാവദില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഷൂട്ടിങ് സെറ്റില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് അന്നുതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് റീമേക് ആയിരുന്നു കബീര്‍ സിങ്. 200 കോടിക്ക് മുകളില്‍ കളക്ഷന്‍ ലഭിച്ച ചിത്രമാണ് കബീര്‍ സിങ്.