പിണറായിക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റ് : മഹിള കോണ്‍ഗ്രസ് സെക്രട്ടറി വീണ നായര്‍ക്കെതിരായ കേസിന് കോടതിയുടെ സ്റ്റേ

സമൂഹ മാധ്യമത്തില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും അഭിഭാഷകയുമായ അഡ്വ. വീണ നായര്‍ക്ക് എതിരായ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ.എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വീണ നായര്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി നടപടി.

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരിയാണ് വീണക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പുനസംപ്രേഷണം ചെയ്യുന്നത് പിആര്‍ വര്‍ക്കാണെന്ന് വിമര്‍ശിച്ചതിന്റെ പേരിലാണ് വീണ നായര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.