സുശാന്ത് തന്റെ ഗര്‍ഭപാത്രത്തില്‍ പുനര്‍ജനിക്കുമെന്ന അവകാശവുമായി രാഖി സാവന്ത്

ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിനു പിന്നാലെ ധാരാളം പേര്‍ അതൊരു അവസരമാക്കി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. തങ്ങള്‍ക്ക് കുറച്ചു ജനശ്രദ്ധ കിട്ടാന്‍ പലരും സുശാന്തിന്റെ മരണം ഉപയോഗിക്കുന്നു എന്നതാണ് സത്യം. അതില്‍ ഒന്നാണ് ബോളിവുഡിലെ ഐറ്റം ഗേള്‍ ആയിരുന്ന രാഖി സാവന്തിന്റെ ഒരു വീഡിയോ. സുശാന്ത് തന്റെ ഗര്‍ഭപാത്രത്തില്‍ പുനര്‍ജനിക്കുമെന്നാണ് രാഖി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. താന്‍ അത്തരത്തില്‍ ഒരു സ്വപ്നം കണ്ടു എന്നും രാഖി പറയുന്നു.

ഹായ് ഫ്രണ്ട്‌സ് ഞാനൊരു സന്തോഷ വാര്‍ത്ത പറയാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞുള്ള വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് രാഖി പങ്കുവെച്ചിരിക്കുന്നത്. ‘രാത്രിയില്‍ ഞാന്‍ ഉറങ്ങുകയായിരുന്നു, പെട്ടെന്നാണ് എന്തോ ശബ്ദം കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നത് ആരാണ് എന്നു ചോദിച്ചപ്പോള്‍ ഒരാള്‍ അടുത്തുവന്നുവെന്നും അത് മറ്റാരുമല്ല സുശാന്ത് ആയിരുന്നുവെന്നും അദ്ദേഹം വീണ്ടും ജനിക്കുമെന്നും അത് തന്റെ ആരാധകരോട് പറയാനും ആവശ്യപ്പെട്ടുവെന്നും. പക്ഷേ അത് എങ്ങനെയാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ രാഖി നിങ്ങള്‍ വിവാഹം കഴിക്കുമെന്നും നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഞാന്‍ ജനിക്കുമെന്നും സുശാന്ത് പറഞ്ഞുവെന്നുമാണ് രാഖി പറഞ്ഞത്. എനിക്ക് ആണ്‍കുട്ടിയാണെങ്കില്‍ അത് സുശാന്ത് ആകുമെന്ന് പറഞ്ഞ രാഖി സ്വപ്നം കണ്ട ഞാന്‍ വിയര്‍ത്തു കുളിച്ചുപോയി എന്നും ഇതു നിങ്ങള്‍ക്ക് വിശ്വാസിക്കാന്‍ പറ്റുമോയെന്നും ചോദിക്കുന്നുണ്ട്.

തന്നോട് സുശാന്ത് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുവെന്ന് വീഡിയോയിലൂടെ രാഖി വ്യക്തമാക്കുന്നുണ്ട്. രാഖയിയോട് സുശാന്ത് ഇപ്രകാരം കൂടി പറഞ്ഞുവെന്നും അവര്‍ വീഡിയോയിലൂടെ പറയുന്നുണ്ട്. ‘ സിനിമ എനിക്ക് ഒരുപാട് തന്നു അതുപോലെ നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും കങ്കണയും, രാഖയയും തന്നെ പിന്തുണച്ചുവെന്നും എന്നെ നശിപ്പിച്ചവരെ ഞാന്‍ വെറുതെ വിടില്ലയെന്നും എന്റെ ശരീരമേ നശിച്ചുള്ളൂ ആത്മാവ് ഉണ്ടെന്നും പറഞ്ഞതായിട്ടാണ് രാഖി പഅറയുന്നത്. മാത്രമല്ല താന്‍ വെളുപ്പിന് നാലുമണിക്കാണ് ഈ സ്വപ്നം കണ്ടതെന്നും അത് സത്യമാകുമെന്നും രാഖി പറയുന്നു. എന്നാല്‍ നിരവധി ട്രോളുകളാണ് രാഖിയുടെ ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.