മരണ ശേഷവും സുഷാന്തിന്റെ ഇന്‍സ്റ്റഗ്രാം ആരോ ഉപയോഗിക്കുന്നു ; കമന്റുകള്‍ അപ്രത്യക്ഷമാകുന്നു

ആത്മഹത്യ ചെയ്ത ബോളിവുഡ് യുവതാരം സുഷാന്ത് സിംഗ് രാജ്പുതിന്റെ ഇന്‍സ്റ്റഗ്രാം ആരോ ഉപയോഗിക്കുന്നു എന്ന് റിപ്പോര്‍ട്ട്. നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രൂപ ഗാംഗുലിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് രൂപ ആരോപണ0 ഉന്നയിച്ചിരിക്കുന്നത്.

സുഷാന്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിന്നും ആരോ തങ്ങളുടെ കമന്റുകല്‍ നീക്കം ചെയ്യുന്നതായി ആരോപിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സുഷാന്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ വന്ന ചില മാറ്റങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് സുഷാന്ത് ഫോളോ ചെയ്തിരുന്ന ചില താരങ്ങളെ ഇപ്പോള്‍ ഫോളോവിംഗ് ലിസ്റ്റില്‍ കാണാന്‍ കഴിയുന്നില്ല.

ഇതെല്ലം തെളിയിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനു പിന്നില്‍ മറ്റാരുടെയോ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. സുശാന്തിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് ഇക്കാര്യത്തില്‍ അന്വേഷണ0 ആരംഭിച്ചിട്ടുണ്ട്.

ജൂണ്‍ പതിനാലിന് മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് സുഷാന്ത് സിംഗ് രാജ്പുതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുഷാന്ത് വിഷാദരോഗത്തിനു അടിമയായിരുന്നു. പെട്ടെന്നുള്ള താരത്തിന്റെ വിയോഗം കുടുംബത്തിനും ആരാധകര്‍ക്കും ഒരുപോലെ വിങ്ങലായി മാറിയിരുന്നു.