ബോളിവുഡ് നടിയും മോഡലുമായ ദിവ്യ ചൗക്‌സി അന്തരിച്ചു ; മരണം ഇന്‍സ്റ്റഗ്രാമില്‍ ‘ഗുഡ്‌ബൈ’ കുറിപ്പ് എഴുതിയ ശേഷം
ബോളിവുഡ് നടിയും മോഡലുമായ ദിവ്യ ചൗക്‌സി അന്തരിച്ചു.28 വയസായിരുന്നു. ക്യാന്‍സറുമായി ഏറെ നാള്‍ മല്ലിട്ടിരുന്ന ദിവ്യ ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ദിവ്യയുടെ കസിന്‍ സൗമ്യ അമിഷ് വര്‍മ്മയും സുഹൃത്തുക്കളും പങ്കുവച്ച കുറിപ്പിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്. ഹേ അപ്ന ദില്‍തോ അവാര’ എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്.
മരണത്തിനു ,മണിക്കൂറുകള്‍ മുന്‍പ് ദിവ്യ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ഗുഡ്‌ബൈ നോട്ടും പങ്കുവച്ചിരുന്നു. പറയാനുള്ളത് വിവരിക്കാന്‍ വാക്കുകള്‍ കിട്ടുല്ലെന്നും താന്‍ മരണക്കിടക്കയിലാണെന്നും ദിവ്യ കുറിച്ചു. ‘ഞാന്‍ ശക്തയാണ്. കഷ്ടപാടുകള്‍ ഇല്ലാത്ത മറ്റൊരു ജീവിതത്തിലേക്ക്.. ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് ദൈവത്തിനു മാത്രമേ അറിയൂ.” -ദിവ്യ കുറിച്ചു.
മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമാ ലോകത്ത് എത്തുന്നത്. 2016 ലാണ് ആദ്യ ചിത്രം റിലീസ് ആയത്. തുടര്‍ന്ന് സിനിമയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടയിലാണ്. ക്യാന്‍സര്‍ വില്ലനായി എത്തുന്നത്. ബോപാല്‍ സ്വദേശിയാണ് ദിവ്യ.