പതിനാറുകാരിക്ക് പീഡനം : അച്ഛനും അമ്മയും ഉള്‍പ്പെടെ എട്ടു പേര്‍ പിടിയില്‍
കാസര്‍ഗോഡ് ആണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍രക്ഷിതാക്കള്‍ ഉള്‍പ്പെടെ അഞ്ച് കേസുകളിലായി എട്ട് പേര്‍ക്കേതിരെ നീലേശ്വരം പൊലീസ് ആണ് കേസെടുത്തത്. കുട്ടിയുടെ ശരീരം വിറ്റ രക്ഷിതാക്കള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. നിലവില്‍ കേസില്‍ എട്ടു പേരാണ് പ്രതികള്‍. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ പിതാവ് ഉള്‍പ്പടെയുള്ളവരെ പൊലീസ് പിടികൂടുകയായിരുന്നു. മത അധ്യാപകനായ കുട്ടിയുടെ പിതാവ്കര്‍ണ്ണാടക സുള്ള്യ സ്വദേശിയാണ്. ഇയാള്‍ നേരത്തെ നാലു പീഡന കേസുകളില്‍ പ്രതിയായിരുന്നു. ഇയാളുടെ ആദ്യഭാര്യയിലെ മകളാണ് 16 കാരി. കുട്ടിയെ എട്ടാംക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പീഡിപ്പിച്ചു വരികയായിരുന്നു. എന്നാല്‍ ഭീഷണി കാരണം പുറത്ത് പറഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം പിതാവിന്റെ സുഹൃത്തുക്കളായ ഏഴുപേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി.