രണ്‍ബീര്‍ ബലാത്സംഗ വീരന്‍ , ദീപിക മാനസിക രോഗി ; ടീം കങ്കണ

ബോളിവുഡ് നടി കങ്കണ മാത്രമല്ല അവരുടെ ഫാന്‍സും ഇപ്പോള്‍ വായില്‍ തോന്നുന്നത് വിളിച്ചു പറഞ്ഞ് നാട്ടുകാരുടെ വെറുപ്പ് സമ്പാദിക്കാന്‍ മത്സരിക്കുകയാണ് എന്ന് തോന്നുന്നു. ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനും നടി ദീപികയ്ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലാണ് ഈ പ്രതികരണം.

രണ്‍ബീര്‍ കപൂര്‍ ഒരു സീരിയല്‍ സ്‌കര്‍ട്ട് ചേസറാണ് പക്ഷേ ആരും അയാളെ പരസ്യമായി ലൈംഗികാതിക്രമം നടത്തുന്നവനെന്ന് വിളിക്കാന്‍ ധൈര്യം കാണിക്കില്ല. അതുപോലെ ദീപിക സ്വയം പ്രഖ്യാപിത മാനസിക രോഗിയാണ് എന്നാല്‍ അവരെയും ആരും സൈക്കോ എന്നുവിളിക്കാന്‍ തയ്യാറാകില്ല. ഈ പേരുകള്‍ ചെറിയ പട്ടണങ്ങളില്‍ നിന്നും എളിയ കുടുംബങ്ങളില്‍ നിന്നുമുള്ള സാധാരണക്കാര്‍ക്ക് മാത്രമാണെന്നാണ് ടീം കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കങ്കണയുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനായി ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഉണ്ടാക്കിയതാണ് ടീം കങ്കണ എന്ന ട്വിറ്റര്‍ അക്കൗണ്ട്. എന്നാല്‍ ഈ ടീം പൂര്‍ണ്ണമായും തന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കങ്കണ തന്നെ നേരത്തെ അവകാശപ്പെട്ടിട്ടുണ്ട്. സുശാന്തിന്റെ മരണ ശേഷം ഇത്തരത്തില്‍ ഉള്ള ആരോപണങ്ങള്‍ വ്യാപകമായി ഉയര്‍ത്തി വിവാദങ്ങള്‍ സൃഷ്ട്ടിക്കുകയാണ് കങ്കണ.