ലഹരിക്കടിമയാണന്ന് കങ്കണ ; കേസെടുക്കാനൊരുങ്ങി പൊലീസ്
ബോളിവുഡിനെ പിടിച്ചു കുലുക്കുന്ന ലഹരി കേസില്‍ കുടുങ്ങി നടി കങ്കണ റനൗട്ട്. താന്‍ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് കങ്കണ പറയുന്ന വിഡിയോ വൈറലായിരുന്നു. മുംബൈ പൊലീസ് നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ പുറത്തുവന്നത്.
മാര്‍ച്ചില്‍, ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് പങ്കുവച്ച വിഡിയോയില്‍ വിരസത, അസ്വസ്ഥത, വിഷാദം, കരച്ചില്‍ എന്നിവ തോന്നുന്നുണ്ടോ എന്നു ചോദിക്കുകയും, ഇതൊരു നല്ല കാര്യമാണെന്നും അത് ക്രിയാത്മക വീക്ഷണത്തോടെ നോക്കേണ്ടതുണ്ടെന്നും പറയുന്നു. ‘കുറച്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഒരു സിനിമാതാരമായി. ഞാന്‍ മയക്കുമരുന്നിന് അടിമയായിരുന്നു. ഞാന്‍ തെറ്റായ ആളുകളുടെ കൈകളില്‍ അകപ്പെട്ടു. ഇതെല്ലാം സംഭവിച്ചത് ഞാന്‍ കൗമാരത്തിലായിരുന്നപ്പോഴാണ്.’- വിഡിയോയില്‍ പറയുന്നു.
അതേസമയം, കങ്കണയുടെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് മുംബൈ പൊലീസിന്റെ ആന്റി-നാര്‍ക്കോട്ടിക്‌സ് സെല്‍ അന്വേഷണം ആരംഭിച്ചു. ഒരു അഭിമുഖത്തില്‍ കങ്കണയുടെ കാമുകന്‍ അധ്യായന്‍ സുമന്‍, നടി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും, കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും വെളിപ്പെടുത്തിയിരുന്നു. നടിയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നം നിലനില്‍ക്കെയാണ് കേസുമായി മുംബൈ പോലീസ് മുന്നോട്ടു പോകുന്നത്.