ദുരൂഹമായ ലോഹത്തൂണ്‍ ഇന്ത്യയിലും ; കണ്ടെത്തിയത് അഹമ്മദാബാദില്‍
ജനങ്ങളെ ആകാംഷയിലും ഭീതിയിലുമാഴ്ത്തിയ ലോകത്തെ മുപ്പതോളം നഗരങ്ങളില്‍ ഒറ്റ രാത്രികൊണ്ട് ഉയര്‍ന്ന് പൊങ്ങിയ ലോഹത്തൂണ്‍ ഇന്ത്യയിലും. അഹമ്മദാബാദിലാണ് ലോഹത്തൂണ്‍ ഉയര്‍ന്നിരിക്കുന്നത്. ആറ് അടി നീളമുള്ള ലോഹത്തൂണ്‍ താല്‍തേജിലെ സിംഫണി പാര്‍ക്കിലാണ് കണ്ടെത്തിയിരിക്കുന്നത്. നിഗൂഢ ലോഹത്തൂണ്‍ എന്നാണ് പ്രദേശവാസികള്‍ ഇതിന് നല്‍കിയിരിക്കുന്ന പേര്.
മണ്ണില്‍ നിന്ന് ഉയര്‍ന്ന നിലയിലാണ് ലോഹത്തൂണെങ്കിലും ഭൂമി കുഴിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ല. വൈകീട്ട് ജോലി കഴിഞ്ഞ് പോകുന്നത് വരെ പാര്‍ക്കില്‍ ഇത്തരമൊരു തൂണ്‍ ഉണ്ടായിരുന്നില്ലെന്ന് പരിപാലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ജോലിക്കെത്തിയപ്പെഴാണ് ലോഹത്തൂണ്‍ കാണുന്നത്. ആദ്യം യൂടായിലാണ് ലോഹത്തൂണ്‍ കണ്ടെത്തിയത്. പിന്നാലെ റൊമാനിയയിലും ലോഹത്തൂണ്‍ കണ്ടെത്തി. തുടര്‍ന്നു ലോകത്തിലെ പല ഭാഗങ്ങളിലും ഇത്തരം തൂണുകള്‍ ഉയരുവാന്‍ തുടങ്ങി. ഇതിനു പിന്നില്‍ പല കഥകളും ഉയര്‍ന്നു എങ്കിലും ഏതോ കലാകാരന്മാരുടെ കൂട്ടായ്മയാണ് ഇതിനു പിന്നില്‍ എന്നാണ് പൊതുവെ പറയുന്നത്.