വിചിത്രം ; ടോയ്‌ലറ്റ് പേപ്പര്‍ കഴിക്കുന്നതിന് അടിമയായി ഒരു 34 കാരി

ഷിക്കാഗോ നിവാസിയായ കേശ എന്ന 34 കാരിയായ യുവതി ആണ് ടോയ്‌ലറ്റ് പേപ്പറുകളോടുള്ള ആസക്തി കാരണം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഒരു ദിവസം ഇവര്‍ 75 ഷീറ്റ് ടോയ്‌ലറ്റ് പേപ്പറുകള്‍ വരെ കഴിക്കുമെന്നാണ് മകളെക്കുറിച്ച് കേശയുടെ അമ്മ പറയുന്നത്. സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം ടോയ്‌ലറ്റ് പേപ്പറുകളോടുള്ള ഇഷ്ടം തന്റെ മകളെ പിടികൂടിയിരിക്കുകയാണെന്നും ഈ അമ്മ പരാതിപ്പെടുന്നു.
യുവതിയുടെ ഈ ശീലത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ വിചിത്രമായി നമുക്ക് തോന്നാമെങ്കിലും ഇതൊരു രോഗാവസ്ഥയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സൈലോഫാഗിയ എന്നൊരു രോഗാവസ്ഥയിലൂടെ കടന്ന് പോകുന്നതിനാലാണ് ഇത്തരത്തില്‍ ഒരു ആസക്തിക്ക് ഇവര്‍ അടിമയായിരിക്കുന്നത്.

കുട്ടിക്കാലത്ത് അമ്മയെ പിരിഞ്ഞ് മുത്തശ്ശിയോടും ആന്റിയോടും ഒപ്പം നില്‍ക്കേണ്ടി വന്ന സാഹചര്യം തന്റെ ജീവിതത്തില്‍ വലിയ മാനസിക സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നുവെന്നും അതില്‍ നിന്നുമാണ് താന്‍ ഇത്തരത്തില്‍ ഒരു ശീലത്തിന് അടിമയായി തീര്‍ന്നതുമാണ് യുവതി പറയുന്നത്. ചെറുപ്പം മുതല്‍ തന്നെ ടോയ്ലറ്റ് പേപ്പറുകള്‍ താന്‍ കഴിക്കാറുണ്ടെങ്കിലും ഇതുവരെയും തനിക്ക് യാതൊരു വിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും അതുമൂലം ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ തന്റെ മകളുടെയും ശീലത്തെ തനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേശയുടെ അമ്മ പറയുന്നത്. കേശയുടെ കൈവശം എപ്പോഴും ടോയ്ലറ്റ് പേപ്പറുകള്‍ കാണാറുണ്ടെന്നും പലപ്പോഴും അവള്‍ അത് തന്നില്‍ നിന്നും മറച്ച് പിടിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അമ്മ പറയുന്നു. ഇത്തരത്തില്‍ ഏറെ വിചിത്രമായ ഈ ശീലത്തില്‍ നിന്നും തന്റെ മകള്‍ പുറത്തുവരണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇവര്‍ പറയുന്നു.