ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ഭാര്യയെയും അറസ്റ്റില്‍

ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ഭാര്യയും അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി ജി ശശികുമാറിന്റെ ഭാര്യ രത്‌നകുമാരിയാണ് അറസ്റ്റിലായത്. ശശികുമാര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പീഡനസംഭവം മറച്ചു വെച്ചതിനും കൂട്ടു നിന്നതിനുമാണ് രത്‌നകുമാരിക്ക് എതിരെ പൊലീസ് കേസെടുത്തത്. കുട്ടിയെ പ്രതി പലതവണ പീഡിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പീഡന സമയത്ത് പെണ്‍കുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാല്‍ പോക്‌സോ നിയമപ്രകാരമാണ് കേസ്. പെണ്‍കുട്ടിയുടെ സഹോദരിയാണ് കൗണ്‍സിലിങ്ങിനിടെ പീഡനവിവരം പുറത്തു പറഞ്ഞത്.

2017ല്‍ നടന്ന സംഭവം കഴിഞ്ഞയിടെയാണ് പുറത്തു വന്നത്. ശശികുമാര്‍, കുട്ടിക്ക് ഫോസ്റ്റര്‍ കെയര്‍, ആണ് നല്‍കിയിരുന്നത്. താത്കാലിക പരിരക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പെണ്‍കുട്ടി അനാഥാലയത്തിലേക്ക് മടങ്ങി.പ്രതി വീണ്ടും പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അതിന് കുട്ടി വിസമ്മതിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. അതിനു ശേഷമാണ് പ്രതിയെ പിടികൂടിയത്.