ഈ വര്‍ഷത്തെ അവസാന സൂര്യോദയം കാണാന്‍ പോയ യുവാവിന് ദാരുണമായ അന്ത്യം

2022 ലെ അവസാന സൂര്യോദയം കാണുവാന്‍ പുറപ്പെട്ട യുവാവിന് ദാരുണമായ അന്ത്യം.പോത്താനിക്കാട് സ്വദേശി ജീമോന്‍ കല്ലുങ്കല്‍ (35) ആണ് ഇടുക്കി വണ്ണപ്പുറത്തിന് സമീപം വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറയില്‍ കൊക്കയില്‍ വീണ് മരിച്ചത്. ശനിയാഴ്ച രാവിലെ 5.30-ന് ബൈക്കുമായി വീട്ടില്‍ നിന്ന് കോട്ടപ്പാറയിലെ സൂര്യോദയം കാണാന്‍ പുറപ്പെട്ടതായിരുന്നു ജീമോന്‍. ഉച്ച കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.യുവാവിന് വേണ്ടി പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡ്രോണ് ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ യുവാവ് പാറയിടുക്കില്‍ ഉള്ളതായി കണ്ടെത്തിയത്. വടം ഉപയോഗിച്ചാണ് രക്ഷ പ്രവര്‍ത്തകര്‍ പാറയിടുക്കില്‍ ഇറങ്ങിയത്. രക്ഷ പ്രവര്‍ത്തകര്‍ കണ്ടെത്തുബോഴേയ്ക്ക് യുവാവ് മരിച്ചിരുന്നു.