സര്‍ഗ്ഗാത്മക വചനം

ആന്‍്‌റണി പുത്തന്‍പുരയ്ക്കല്‍

creative-wordവചനം ആജ്ഞയായി ആദ്യം മുഴങ്ങി
വെളിച്ചമുണ്ടാകട്ടെ… വെളിച്ചമുണ്ടായി
രൂപരഹിതമായതെല്ലാം രൂപം പ്രാപിച്ചു
അന്ധകാരത്തില്‍ പ്രകാശവും
അവ്യക്തതയില്‍ വ്യക്തതയും
ക്രമഭംഗത്തില്‍ ക്രമവും കൈവന്നു
അചേതനയില്‍ നിന്ന് ചേതനയിലേക്കും
നിരാകാരതയില്‍ നിന്ന് അസ്തിത്വത്തിലേക്കും
തകര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്കും
പദാര്‍ത്ഥത്തില്‍ നിന്ന് അന്ത്യബോധത്തിലേക്കും
വിശ്വം വളര്‍ന്നു
ചൈതന്യദായകമായ വചനം
മനുഷ്യരൂപമെടുത്തു
ചരിത്രത്തിന്‍െ്‌റ കേന്ദ്രബിന്ദുവും
പുരുഷാത്മക യാഥാര്‍ത്ഥ്യവുമായി
അവന്‍ അധീശത്വത്തിന്‍െ്‌റ അരങ്ങുകള്‍ തകര്‍ത്തു
അസ്തിത്വം അതിന്‍െ്‌റ ഇണയെ തിരിച്ചറിഞ്ഞു
അവനിലൂടെ നാം സ്‌നേഹവും ക്ഷമയും
സഹതാപവും കാരുണ്യവും തിരിച്ചറിഞ്ഞു.